LOCAL NEWSNewsUncategorized

കായിക മേഖലയിൽ മികച്ച പദ്ധതികൾ കൊണ്ടുവരണം; ലിന്റോ ജോസഫ് എം.എൽ.എ

ദേശീയ തലത്തിൽ കായിക സംസ്കാരത്തിന് ആവശ്യമായ മാറ്റം വരുത്തുന്നതിന് മാതൃക നൽകി സംസ്ഥാനത്തെ കായിക മേഖലയിൽ മികച്ച പദ്ധതികൾ ആവിഷ്കരിക്കണമെന്ന ആവശ്യം സഭയിൽ ഉന്നയിച്ച് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്. കായിക മേഖലയിൽ കിഫ്‌ബി മുഘേന നടത്തിവരുന്ന പദ്ധതികൾക്കൊപ്പം വിദ്യാഭ്യാസ തലത്തിലും കായികക്ഷമത വർധിപ്പിക്കുന്നതിന് ഊന്നൽ നൽകുന്ന പദ്ധതികൾ കൊണ്ടുവരണമെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി.

വീഡിയോ കാണുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://fb.watch/ho1sFB1xuJ/

സ്‌കൂൾ വിദ്യാഭ്യാസം കായിക മേഖലക്ക് നൽകുന്ന സംഭാവനകളിലെ നിലവിലുള്ള പോരായ്മകൾ മനസിലാക്കി എൽ.പി തലത്തിൽ തുടങ്ങി ഹയർ സെക്കണ്ടറി തലത്തിൽ വരെയും കായിക അധ്യാപകരെ നിയമിക്കുന്നതിനും ഗ്രേസ് മാർക്ക് സംവിധാനം കൊണ്ടുവരുന്നതിനും കായിക സ്‌കൂളുകൾ സ്ഥാപിക്കുതിനും കായിക സിലബസ് സൃഷ്ടിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ രംഗത്ത് കായിക സർവകലാശാല അടക്കമുള്ള പരിഷ്കരണങ്ങൾ നടത്തുന്നതിനും വേണ്ട നടപടികളും പദ്ധതികളും രൂപീകരിക്കണമെന്നും ഇത്തരത്തിൽ ഏതെങ്കിലും പദ്ധതികൾ സർക്കാരിന്റെ ശ്രദ്ധയിൽ ഉണ്ടെങ്കിൽ അവ അറിയിക്കണമെന്നും എം.എൽ.എ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.

കായികമേഖലയിൽ ദേശീയ തലത്തിൽ ശ്രദ്ധനേടുംവിധമുള്ള പദ്ധതികളും ജനകീയ പങ്കാളിത്തത്തോടെ പുതിയൊരു കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനും വേണ്ട പദ്ധതികൾ ആവഷ്കരിച്ച് വരികയാണെന്നും ഇതിന് ആദ്യപടിയായി കായികരംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ പദ്ധതികൾ കിഫ്‌ബി വഴി നടന്നുകൊണ്ടിരിക്കുന്നുവെന്നും വിദ്യാഭ്യാസ രംഗത്ത് ആവശ്യമായ പദ്ധതികൾ ഒരുക്കുന്നതിന് വേണ്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഇത്തരം കാര്യങ്ങൾക്ക് ആവശ്യമായ ഫണ്ടുകൾ അനുവദിച്ചുവരുന്നുണ്ടെന്നും സബ്മിഷന് മറുപടി നൽകികൊണ്ട് കായികവകുപ്പ് മന്ത്രി ചൂണ്ടിക്കാട്ടി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com