LOCAL NEWS

നവീകരിച്ച കണ്ണോത്ത് സെന്റ് മേരീസ് പള്ളിയുടെ കൂദാശയും പുനഃപ്രതിഷ്‌ഠാ കർമ്മവും ഇന്ന്

കോടഞ്ചേരി: നവീകരിച്ച കണ്ണോത്ത് സെന്റ് മേരീസ് പള്ളിയുടെ കൂദാശയും പുനഃപ്രതിഷ്‌ഠാ കർമ്മവും ഇന്ന് ഉച്ചകഴിഞ്ഞ് 4.30ന് താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയുടെ മുഖ്യ കാർമ്മികത്വത്തിൽ നിർവഹിക്കപ്പെടുന്നു.

1940 കളുടെ മധ്യത്തോടെ വയനാടൻ താഴ്‌വരയിലെ കണ്ണോത്ത് പ്രദേശത്ത് കുടിയേറ്റം ആരംഭിക്കുകയും 1945ൽ ഫാ. ജോൺ സെക്യൂറ കണ്ണോത്ത് ഇടവകയിൽ സേവനം ആരംഭിക്കുകയും 1947 നവംബർ 23ന് ആദ്യ ദേവാലയം നിർമ്മിക്കുകയും അന്നത്തെ കോഴിക്കോട് രൂപതാ മെത്രാൻ ആൽദോ മരിയ പത്രോണി ദേവാലയം കൂദാശ ചെയ്യുകയും ചെയ്തു.
ഇപ്പോഴത്തെ ദേവാലയം 1963 ൽ കുടിയേറ്റക്കാരുടെ പിതാവായ മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളിയാണ് വെഞ്ചിരിപ്പ് കർമ്മം നടത്തിയത്. ഈ ദേവാലയമാണ് നവീകരിച്ച് ഇന്ന് കൂദാശ ചെയ്യുന്നത്.

വൈകിട്ട് 4.15 ന് അഭിവന്ദ്യ പിതാവിന് സ്വീകരണം, 4:30 ന് നവീകരിച്ച പള്ളിയുടെ കൂദാശ കർമ്മം, 7ന് ആദരിക്കൽ, തുടർന്ന് സ്നേഹവിരുന്ന്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com