LOCAL NEWSSPORTSTHIRUVAMBADY

കോസ്മോസ് വെറ്ററൻസ് ഫുട്ബോൾ ടൂർണമെൻ്റ് ഫിറ്റ്നെസ് പ്ലാനറ്റ് ജേതാക്കൾ

തിരുവമ്പാടി: തിരുവമ്പാടി കോസ്മോസ് ക്ലബ്ബ് സംഘടിപ്പിച്ച രണ്ടാമത് വെറ്ററൻസ് ഫുട്ബോൾ ടൂർണമെൻ്റിൽ ഫിറ്റ്നെസ് പ്ലാനറ്റ് മുക്കം ജേതാക്കളായി,മാറക്കാനാ എഫ് സി തിരുവമ്പാടി രണ്ടാം സ്ഥാനക്കാരായി. ആറ് ടീമുകൾ ലീഗ് അടിസ്ഥാനത്തിൽ ആയിരുന്നു മത്സരം നടന്നത്. മുക്കം തിരുവമ്പാടി പ്രദേശത്തെ പ്രമുഖ ടീമുകൾ പങ്കെടുത്തു. വിജയികൾക്കുള്ള മാർക്കറ്റിംഗ് സൊസൈറ്റി സ്പോൺസർ ചെയ്ത ക്യാഷ് പ്രൈസ് മണി ക്ലബ് സെക്രട്ടറി റിയാസ് പാറത്തോടി വിജയികൾക്ക് സമ്മാനിച്ചു. റണ്ണേഴ്സിനുള്ള ട്രോഫി ക്ലബ് പ്രസിഡന്റ് ബഷീർ ചാലിൽ നൽകി. നിരവധി ആളുകളാണ് മത്സരം വീക്ഷിക്കുന്നതിന് വേണ്ടി സ്റ്റേഡിയത്തിൽ എത്തിയിരുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com