
അരീക്കോട്: അർജന്റീന യുടെ സൂപ്പർ താരം ലയണൽ മെസ്സിയുടെ 35 മത്തെ ജന്മ ദിനം കീഴ്പറമ്പു പഞ്ചായത്ത് പത്തനാപുരം ഗവണ്മെന്റ് LP സ്‌കൂളിലെ വിദ്യാർത്ഥി കൾക്ക് പ്രധാനാധ്യാപിക, PTA പ്രസിഡന്റ് മുജീബ് NV യുടെ മേൽ നോട്ടത്തിൽ ഉച്ച ഭക്ഷണ മായി ബിരിയാണി സ്‌കൂൾ വെച്ചു തന്നെ പാചകം ചെയ്തു നൽകി കുട്ടികൾക്ക് വിതരണം ചെയ്തു,ഫാൻസ് അംഗങ്ങൾ കേക്ക് മുറിച്ചും, വർണ്ണശബള മാർന്ന കരി മരുന്നു പ്രയോഗ ങ്ങൾ ഉൾപ്പെടുത്തി കൊണ്ട് തങ്ങളുടെ ഇഷ്ട താരത്തിന്റെ ബർത്ത് ഡേ ആഘോഷ മാക്കി മെസ്സി/അർജന്റീന ഫാൻസ് പത്തനാപുരം.

കഴിഞ്ഞ വർഷം കോവിഡ് പ്രതിസന്ധി ഘട്ടത്തിലും കീഴ്പറമ്പ് ബ്ലൈൻഡ് അന്തേ വാസികൾക്ക് അന്നദാന വും,കോവിഡ് പ്രതിരോധ സാമഗ്രികൾ നൽകി യാണ് ആഘോഷിച്ചത്..തങ്ങളുടെ ഇഷ്ട താരത്തിന് കോപ്പ അമേരിക്കയും,ഫൈനലിസിമ കപ്പ് നേടി കൊടുത്ത വർഷ ങ്ങൾ ആണ് കഴിഞ്ഞു പോയത് എന്നും,ഖത്തർ ലോക കപ്പ് നേടുക എന്നത് കൂടി യാണ് അടുത്ത ലക്ഷ്യം എന്നു അർജന്റീന/മെസ്സി ഫാൻസ് ആരാധകർ പറഞ്ഞു..



