
വാണിമേൽ ഫെസ്റ്റ് ഇന്നു മുതൽ
വാണിമേൽ∙ നിരത്തുമ്മൽ പീടിക മുസ്‌ലിം യൂത്ത് ലീഗും ഗ്രീൻ ഫീൽഡ് അക്കാദമിയും ചേർന്നൊരുക്കുന്ന വാണിമേൽ ഫെസ്റ്റ് ഇന്നു മുതൽ ഒരാഴ്ച പുഴയോരം മൈതാനത്ത് നടക്കും. 4ന് ഉദ്ഘാടന സമ്മേളനത്തോടെയാണ് തുടക്കം. യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ.ഫിറോസ് ഉദ്ഘാടനം ചെയ്യും. സാംസ്കാരിക കേന്ദ്രം ഫണ്ട് ലീഗ് ദേശീയ അസി.സെക്രട്ടറി സി.കെ.സുബൈർ ടി.ടി.കെ.അമ്മദ് ഹാജിയിൽ നിന്ന് ഏറ്റുവാങ്ങും.
ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ വോളി ബോൾ പ്രദർശന മത്സരം 7നു തുടങ്ങും. തുടർന്ന് ദേശീയ വോളി ബോൾ ടൂർണമെന്റ് ടീ ടൈം ഒമാനും ടീം ചെറുപീടികക്കണ്ടിയും തമ്മിൽ. 27നാണ് ഫൈനൽ. 25 വരെ വിവിധ സാംസ്കാരിക പരിപാടികൾ വൈകിട്ട് 4 മുതൽ തുടങ്ങും.
∙ ബീച്ച് മറൈൻ ഗ്രൗണ്ട്: ഗ്രേറ്റ് ബോംബോ സർക്കസ് 1.00, 4.00, 7.00
∙ മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രം: കെജിഎൻയു ജില്ലാ കൺവൻഷൻ ഉദ്ഘാടനം – സംസ്ഥാന പ്രസിഡന്റ് കെ.എസ്.സന്തോഷ് 2.00
∙ ന്യൂ നളന്ദ ഓഡിറ്റോറിയം: ഫ്രൻഡ്സ് ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് കൺസ്യൂമേഴ്സ് സെമിനാർ ഉദ്ഘാടനം – മേയർ ബീന ഫിലിപ്പ് 2.30
∙ ചാവറ കൾചറൽ സെന്റർ ഓഡിറ്റോറിയം: ചാവറ കൾചറൽ സെന്റർ, കേരള കവി സമാജം എന്നിവയുടെ നേതൃത്വത്തിൽ ഫാ.അടപ്പൂർ അനുസ്മരണം 3.30
∙ തിരുവണ്ണൂർ കോരംപിലാക്കാട്ട് ഭഗവതി ക്ഷേത്രം: മണ്ഡലാഘോഷം. പ്രഭാഷണം – സുധീർ 7.00
∙ പൂളാടിക്കുന്ന് സ്കൂളിനു സമീപം: അഖിലകേരള പ്രഫഷനൽ നാടക മത്സരം – വടകര വരദയുടെ മക്കൾക്ക് 7.00
∙ പുതിയാപ്പ ഭഗവതി ക്ഷേത്രം: മണ്ഡല മഹോത്സവം ദേവീഗാനവും നൃത്തവും 7.00
∙ ഫറോക്ക് നല്ലൂർ സ്റ്റേഡിയം: ബേപ്പൂർ വാട്ടർ ഫെസ്റ്റ് കർട്ടൻ റൈസർ 7.00
∙ കടമേരി റഹ്മാനിയ കോളജ്: റഹ്മാനിയ സുവർണ ജൂബിലിയുടെ ഭാഗമായുള്ള പ്രവാസി കുടുംബ സംഗമം– പാറക്കൽ അബ്ദുല്ല– 9.00.
∙ കല്ലാച്ചി പഞ്ചായത്ത് ഓഡിറ്റോറിയം. ഡെന്റൽ അസോസിയേഷൻ വടകര ശാഖ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നടപ്പാക്കുന്ന വായിലെ കാൻസർ നിർണയവും പ്രതിരോധവും പദ്ധതിയായ കിരണം നാദാപുരം മേഖല ഉദ്ഘാടനം. ഇ.കെ.വിജയൻ എംഎൽഎ 2.30
∙ കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രം. തിറ. നട തുറക്കൽ 4.00, ഏണി വരവ് 4.30, പ്രബിദ വിനോദിന്റെ നേതൃത്വത്തിൽ ഭക്തി കീർത്തനം. 6.15, ആർട്സ് കല്ലേരിയുടെ ആർട്സ് വിഷൻ 8.00.
∙ തൂണേരി കെടികെ ഹൗസ്: മുജാഹിദ് സംസ്ഥാന സമ്മേളന കുടുംബ സംഗമം സാബിഖ് പുല്ലൂർ– 4.15.
പട്ടം പറത്തൽമത്സരം മാറ്റിവച്ചു
കോഴിക്കോട് ∙ നാഷനൽ സ്പോർട്സ് മിഷൻ 23, 24, 25 തീയതികളിൽ ബീച്ചിൽ നടത്താൻ തീരുമാനിച്ചിരുന്ന ദേശീയ പട്ടം പറത്തൽ മത്സരം ചില സാങ്കേതിക കാരണങ്ങളാൽ ജനുവരി 27, 28, 29 തീയതികളിലേക്കു മാറ്റിയതായി സ്വാഗത സംഘം ചെയർമാൻ നെടുമൺകാവ് ഗോപാലകൃഷ്ണൻ അറിയിച്ചു.
കൂൺ കൃഷിപരിശീലനം
അത്തോളി∙ പഞ്ചായത്ത് സാഗി പദ്ധതിയുടെയും കൃഷിവകുപ്പ് ആത്മ പദ്ധതിയുടെയും ഭാഗമായി 22ന് രാവിലെ 10 മുതൽ പഞ്ചായത്ത് ഹാളിൽ കൂൺ കൃഷി പരിശീലനം നടത്തുന്നു. കർഷകർ ഇന്നു വൈകിട്ട് 5നു മുൻപായി കൃഷിഭവനിൽ പേര് റജിസ്റ്റർ ചെയ്യണം. ആദ്യം റജിസ്റ്റർ ചെയ്യുന്ന 25 കർഷകർക്കാണ് അവസരം.
എൻജിനീയർനിയമനം
മാവൂർ ∙ ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ അക്രഡിറ്റഡ് എൻജിനീയർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അപേക്ഷകൾ 24 വരെ പഞ്ചായത്ത് ഓഫിൽ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
അധ്യാപക ഒഴിവ്
കോഴിക്കോട് ∙ കക്കോടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് ജൂനിയർ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ ഉച്ചയ്ക്കു ശേഷം 2നു സ്കൂൾ ഓഫിസിൽ.
ഓറിയന്റേഷൻ ക്ലാസ്
ഫറോക്ക് ∙ ഗവ.ഗണപത് ഹയർ സെക്കൻഡറി സ്കൂൾ പരീക്ഷാ കേന്ദ്രമായി റജിസ്റ്റർ ചെയ്ത ഒന്നാം വർഷ ഓപ്പൺ സ്കൂൾ വിദ്യാർഥികൾക്കുള്ള ഓറിയന്റേഷൻ ക്ലാസ് നാളെ ഉച്ചയ്ക്ക് 1.30നു നടക്കും.
എൻജിനീയർ നിയമനം
മാവൂർ ∙ ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ അക്രഡിറ്റഡ് എൻജിനീയർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അപേക്ഷകൾ 24 വരെ പഞ്ചായത്ത് ഓഫിൽ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
പരീക്ഷാ അപേക്ഷ
∙നാലാം സെമസ്റ്റർ ബിടെക്, പാർട് ടൈം ബിടെക് ഏപ്രിൽ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി 4 വരെയും, 170 രൂപ പിഴയോടെ 6 വരെയും അപേക്ഷിക്കാം.
∙സർവകലാശാല എൻജിനീയറിങ് കോളജിലെ നാലാം സെമസ്റ്റർ ബിടെക് ഏപ്രിൽ 2022 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി 6 വരെയും, 170 രൂപ പിഴയോടെ 9 വരെയും അപേക്ഷിക്കാം.
∙എസ്ഡിഇ മൂന്നാം സെമസ്റ്റർ യുജി നവംബർ 2022 സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 24 വരെയും, 170 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം.
പരീക്ഷ
∙നാലാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഇന്റീരിയർ ഡിസൈൻ ഏപ്രിൽ 2018 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ജനുവരി 18-നു തുടങ്ങും



