
തിരുവനന്തപുരം∙ ഖത്തർ ലോകകപ്പ് അർജന്റീന–ഫ്രാൻസ് ഫൈനൽ മത്സര ദിനം നടന്ന ഞായറാഴ്ച മലയാളികൾ ‘കുടിച്ചത്’ 50 കോടി രൂപയുടെ മദ്യം. ബെവ്കോയുടെ കണക്കനുസരിച്ച് ഞായറാഴ്ച 49.88 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. സാധാരണ ഞായറാഴ്ചകളിൽ 30 കോടിയാണ് ശരാശരി വിൽപന.എന്നാൽ കഴിഞ്ഞ ഞായറാഴ്ച 20 കോടിയോളം രൂപയുടെ അധിക മദ്യം വിറ്റു. ഒരു സാധാരണ ദിവസം ഇത്രയും തുകയ്ക്ക് മദ്യം വിൽക്കുന്നത് അപൂര്‍വമാണ്. സാധാരണഗതിയിൽ സംസ്ഥാനത്ത് ഓണം, ക്രിസ്മസ്, ഡിസംബർ 31 ദിവസങ്ങളിലാണ് റെക്കോർഡ് മദ്യവിൽപന നടക്കുന്നത് നിയമപരമായ മുന്നറിയിപ്പ്: മദ്യം ആരോഗ്യത്തിന് ഹാനികരം



