
കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ആധുനിക കാര്‍ഷിക യന്ത്രങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഓണ്‍ലൈന്‍ രജിസ്ട്രേഷനും സംബന്ധിച്ച് കര്‍ഷകര്‍ക്കായി ക്യാമ്പ് സംഘടിപ്പിച്ചു. കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത്, കൃഷിഭവന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കേരള ആഗ്രോ മിഷിനെറി കോര്‍പ്പറേഷ(കെഎഎംസിഒ)നാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന പരിപാടിയില്‍ 40% മുതല്‍ 80% വരെ സബ്സിഡി ലഭിക്കുന്നതിന് വേണ്ടി എസ്.എം.എ.എം സൗജന്യ ഓണ്‍ലൈന്‍ രജിസ്ട്രേഷനും യന്ത്രങ്ങളുടെ പ്രദര്‍ശനവും നടന്നു.
ക്യാമ്പിന്റെ ഉദ്ഘാടനവും ആദ്യ വില്പനയും പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് നിര്‍വ്വഹിച്ചു. കാര്‍ഷിക മേഖലയില്‍ യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുക, അതുവഴി കര്‍ഷകരുടെ സാമ്പത്തിക വരുമാനം വര്‍ധിപ്പിക്കുക, കൃഷി യന്ത്രങ്ങള്‍ സുഗമമായി വാങ്ങുന്നതിന് കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുക, കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ദിവ്യ ഷിബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറി മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷരായ എം.ടി റിയാസ്, ആയിഷ ചേലപ്പുറത്ത്, പഞ്ചായത്തംഗങ്ങളായ അബ്ദുല്‍ മജീദ് കൊട്ടപ്പുറത്ത്, ബാബു പൊലുകുന്ന്, കരീം പഴങ്കല്‍, ടി.കെ അബൂബക്കര്‍, ഫാത്തിമ നാസര്‍,കൃഷി ഓഫീസര്‍ കെ.ടി ഫെബിദ, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.പി അബ്ദുറഹിമാന്‍, കാംകോ ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



