News

കോഴിക്കോട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് പ്രോഗ്രാമിന് തീയതി ദീർഘിപ്പിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ദീർഘിപ്പിച്ചു. പ്ലസ് ടു പാസ്സായവർക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 15. വിശദാംശങ്ങൾ www.srccc.in ൽ ലഭ്യമാണ്. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം -695033. ഫോൺ: 9846033001,0471- 2325101. ഇ-മെയിൽ: keralasrc@admin

മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ: അപേക്ഷ ക്ഷണിച്ചു

വെള്ളിമാടുകുന്നിലെ സാമൂഹ്യനീതി കോംപ്ലക്‌സിലെ ഗവ. ഷോർട്ട് സ്റ്റേ ഹോമിലേക്ക് 18 മുതൽ 59 വയസ്സു വരെയുള്ള സ്ത്രീകളുടെ പരിചരണത്തിനായി മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ശാരീരിക ക്ഷമതയുള്ള ഏഴാം ക്ലാസ് പാസ്സായ സ്ത്രീകൾക്ക് അപേക്ഷിക്കാം. പ്രായപരിധി: 45 വയസ്സിൽ താഴെ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 28 വൈകീട്ട് അഞ്ച് മണി. ഇന്റർവ്യൂ ജൂൺ 30 ന് ഉച്ചയ്ക്ക് 12 മണിക്ക് ഗവ. ഷോർട്ട് സ്റ്റേ ഹോം. ഫോൺ: 0495- 2731883.

പോത്ത് വളർത്തൽ പരിശീലനം മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ജൂൺ 30 രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ പോത്ത് വളർത്തൽ വിഷയത്തിൽ പരിശീലനം നടത്തും. പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരണം. മൂൻ കൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 0491-2815454, 9188522713

ശാസ്ത്രീയ പശു പരിപാലനം: ജൂലൈ രണ്ട് മുതൽബേപ്പൂർ നടുവട്ടത്തെ കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രത്തിൽ ജൂലൈ രണ്ട് മുതൽ എട്ട് വരെ ശാസ്ത്രീയ പശുപരിപാലനത്തിൽ പരിശീലന പരിപാടി നടത്തും. പ്രവേശന ഫീസ് 20 രൂപ. തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ്സ്ബുക്കിന്റെ പകർപ്പ് എന്നിവ പരിശീലന സമയത്ത് ഹാജരാക്കണം. താത്പര്യമുള്ളവർ ജൂൺ 28 ന് വൈകീട്ട് അഞ്ചിനകം dd-dtc-kkd.dairy@kerala.gov.in എന്ന ഇ മെയിലിലോ 0495-2414579 ഫോൺ മുഖാന്തരമോ പേര് രജിസ്റ്റർ ചെയ്യണം.

സ്‌കോളർഷിപ്പ്/ ക്യാഷ് അവാർഡ് വിതരണം ചെയ്തു കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ 2021-22 വർഷത്തെ കോഴിക്കോട്, വയനാട് ജില്ലകളിലെ ചെത്ത് തൊഴിലാളികൾക്കും, വിദ്യാർത്ഥികൾക്കും നൽകുന്ന സ്‌കോളർഷിപ്പ്/ ക്യാഷ് അവാർഡ് വിതരണം ചെയ്തു. ഏറ്റവും കൂടുതൽ സേവന ദൈർഘ്യം, ഏറ്റവും കൂടുതൽ കള്ളളവ്/ വേതനം ലഭിച്ച (തെങ്ങ്, പന) ചെത്ത് തൊഴിലാളികൾക്കും, എസ്.എസ്.എൽ.സിക്ക് ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾക്കുമാണ് സ്‌കോളർഷിപ്പ്/ ക്യാഷ് അവാർഡ് നൽകിയത്. കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസിൽ നടന്ന പരിപാടി ബോർഡ് അംഗം എം.പി. ഷാജി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ അധ്യക്ഷത വഹിച്ചു. മുൻ ബോർഡ് അംഗം ചന്ദ്രശേഖരൻ മുഖ്യാതിഥിയായി. വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ ആശംസകൾ അർപ്പിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com