
കോഴിക്കോട് ഗവ:മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൗജന്യ സേവനം ചെയ്യാന്‍ താല്പര്യമുളള നിശ്ചിത യോഗ്യതകളുളള നേഴ്‌സുമാരെയും നഴ്‌സിംഗ് അസിസ്റ്റന്റുമാരെയും 1 വര്‍ഷം കാലയളവിലേക്ക് സൗജന്യ സേവനത്തില്‍ നിയമിക്കുന്നു. ഇവര്‍ക്ക് ഭാവിയില്‍ വിദേശ ജോലിക്കും മറ്റും സഹായകമാവും വിധം പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു നല്‍കുക മാത്രം ചെയ്യും. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികളില്‍ ഡിസംബര്‍ 29 ന് രാവിലെ 11 മണിക്ക് ഗവ:മെഡിക്കല്‍ കോളേജ് എച്ച് ഡി എസ് ഓഫീസില്‍ നടക്കുന്ന നേരിട്ടുളള അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതാണ്. വിവരങ്ങള്‍ക്ക് 0495 2355900.



