AGRICULTURALNewsTHIRUVAMBADY

തിരുവമ്പാടി കൃഷിഭവനിൽ നിന്നുള്ള അറിയിപ്പ്

ജനുവരി ആദ്യവാരം സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ ലബോറട്ടറി തിരുവമ്പാടിയിൽ എത്തുന്നതാണ്. പരിശോധനക്കായി മണ്ണ് സാമ്പിളുകൾ ജനുവരി 4-ാം തിയതിക്ക് മുൻപായി കൃഷിഭവനിൽ എത്തിക്കേണ്ടതാണന്ന് കൃഷി ഓഫീസർ അറിയിച്ചു.

മണ്ണ് പരിശോധിക്കുന്നവർ അറിയേണ്ട ചില കാര്യങ്ങൾ

⭕കൃഷിയിടത്തെ മുഴുവൻ പ്രതിനിധീകരിക്കുന്ന മണ്ണ് സാമ്പിൾ മാത്രം ശേഖരിക്കുക.

⭕കൃഷിയിടത്തിൽ, പലയിടങ്ങളിൽ നന്നായി, കൃഷിയിടത്തിന്റെ വലിപ്പമനുസരിച്ച് 10-15 സ്ഥലങ്ങളിലെ മണ്ണുശേഖരിച്ച് സാമ്പിൾ ശേഖരിക്കണം.

⭕ഒരേക്കറിന് ഏകദേശം പത്ത് ഭാഗങ്ങളിൽ നിന്ന് എന്ന കണക്കിനെങ്കിലും മണ്ണ് ശേഖരിക്കണം.

⭕ അടുത്തകാലത്ത് രാസവളങ്ങളോ, ജൈവവളങ്ങളോ ചേർത്തഭാഗം, മഴവെള്ളം സ്ഥിരമായി കെട്ടികിടക്കുന്ന ഭാഗം, ചതുപ്പ് ഭാഗം, കമ്പോസ്റ്റ് കുഴി, ചാണകക്കുഴി വേലിയ പേരുള്ള ഭാഗം എന്നിവയുടെ അടുത്ത് നിന്ന് മണ്ണ് ശേഖരിക്കാൻ പാടില്ല.

⭕സ്ഥലം കണ്ടെത്തി മുകൾവശത്തെ കളകൾ, കല്ലുകൾ എന്നിവ നീക്കി വൃത്തിയാക്കി ഇംഗ്ലീഷ് അക്ഷരമായ ‘V’ (വി) ആകൃതിയിൽ മൺവെട്ടിയുപയോഗിച്ച് മണ്ണ് വെട്ടണം.

⭕V’ ആകൃതിയിൽ വെട്ടിയ ഭാഗത്ത്, മുകൾ ഭാഗത്തുള്ള മണ്ണ് നീക്കിയതിനുശേഷം നിശ്ചിത ആഴത്തിൽ മണ്ണ് ചുരണ്ടിയെടുക്കണം. ഒരിഞ്ച് വീതിയിലാണ് മണ്ണ് വെട്ടിയെടുക്കേണ്ടത്.

⭕ഹ്രസ്വകാല വിളകൾ കൃഷിയിറക്കിവരുന്ന തോട്ടങ്ങളിൽ നിന്ന് മണ്ണിൽ നിന്ന് ഒരടി താഴ്ചയിൽ നിന്നും, ദീർഘ കാലവിളകൾ കൃഷിചെയ്യുന്ന ഭാഗത്തുനിന്ന് ഒന്നരയടി താഴ്ചയിലുമാണ് മണ്ണ് ശേഖരിക്കേണ്ടത്.

⭕വ്യത്യസ്ത ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിൾ, ഒരു പോളിത്തീൻ ഷീറ്റിലോ, നല്ല വൃത്തിയുള്ള തുണിയിലോ ഇട്ടതിനുശേഷം, മണ്ണിലെ കല്ല് കളകളുടെ വിത്ത്, വേരിന്റെ ഭാഗം എന്നിവ കളയണം.

⭕സമചതുരത്തിൽ മണ്ണ് സാമ്പിൾ, നിരത്തി, നാലാക്കി തിരിച്ച്, എതിർഭാഗത്തുള്ള ഭാഗം നീക്കണം. ഇങ്ങനെ പലപ്രാവശ്യം എതിർഭാഗം നീക്കി, അരകിലോഗ്രാം (അഞ്ഞൂറ് ഗ്രാം) മണ്ണുസാമ്പിൾ മാത്രം, തണലിൽ ഉണക്കി ആവശ്യമായ വിവരങ്ങൾ അടങ്ങിയ കുറപ്പുസഹിതം ലാബുകളിലെത്തിക്കണം.

⭕കൃഷിക്കാരന്റെ പേര്, ആധാർ നമ്പർ, അഡ്രസ്സ് ഫോൺ നമ്പർ, വില്ലേജ്, പഞ്ചായത്ത്, സ്ഥല സർവേ നമ്പർ, വിസ്തൃതി, പുരയിടമോ, വയലോ എന്ന വിവരം, ഇപ്പോൾ കൃഷി ചെയ്തുവരുന്ന വിളകൾ എന്നിവ കുറിപ്പിലുണ്ടാവണം

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com