LOCAL NEWS

പെരുവയലിൽ പെയിന്റ് കടയിൽ തീപ്പിടിത്തം; ആളപായമില്ല

മാവൂർ: പെരുവയലിൽ പെയിന്റുകട പ്രവർത്തിക്കുന്ന കെട്ടിടത്തിന് തീപ്പിടിച്ചു. അഗ്നിരക്ഷാ സേനയുടെ വിവിധ സംഘങ്ങളെത്തിയാണ് തീയണച്ചത്. തീപ്പിടിത്തം ശ്രദ്ധയിൽപ്പെട്ടയുടൻ ജീവനക്കാർ ഓടി രക്ഷപ്പെട്ടതിനാൽ ആളപായമോ പരിക്കുകളോ ഇല്ല. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

കളർ മാർട്ട് എന്നു പേരുള്ള പെയിന്റ് ഉത്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലാണ് തീപ്പിടിത്തമുണ്ടായത്. ആദ്യം വെള്ളിമാടുകുന്ന് അഗ്നിരക്ഷാ സേനയെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തിയെങ്കിലും നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞില്ല. തുടർന്ന് മുക്കത്തുനിന്നും മീഞ്ചന്തയിൽനിന്നുമെല്ലാം കൂടുതൽ അഗ്നിരക്ഷാസേനാ യൂണിറ്റുകളെ എത്തിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
പെയിന്റുകടയുടെ തൊട്ടടുത്തുള്ള കടകളിലേക്ക് തീ പടരാതിരിക്കാൻ അഗ്നിരക്ഷാസേന നടത്തിയ ശ്രമം വിജയിച്ചു. എന്നാൽ, പെയിൻ്റുകടയെ പൂർണമായും തീ വിഴുങ്ങി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com