ENTERTAINMENTLOCAL NEWSNews

ജോയ് മാത്യുവിന്റെ മകള്‍ ആന്‍ എസ്തര്‍ വിവാഹിതയായി

കോഴിക്കോട്:നടൻ ജോയ് മാത്യുവിന്റെ മകള്‍ ആന്‍ എസ്തര്‍ ജോയ് വിവാഹിതയായി. എഡ്വിനാണ് വരന്‍.പള്ളിയില്‍ വച്ച്‌ ലളിതമായി നടന്ന വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. തുടര്‍ന്ന് വിവാഹ സല്‍ക്കാരത്തില്‍ നടന്മാരായ ലാല്‍, രണ്‍ജി പണിക്കര്‍, സിദ്ദീഖ്, ഇന്ദ്രന്‍സ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

തിരക്കഥാകൃത്ത് നടന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ് ജോയ് മാത്യു. സരിതയാണ് ജോയ് മാത്യുവിന്റെ ഭാര്യ. മാത്യു, ആന്‍, തന്യ എന്നിങ്ങനെ മൂന്ന് മക്കളാണ് ഇവര്‍ക്ക്. 2019ലാണ് മൂത്ത മകന്‍ മാത്യു ജോയ് വിവാഹിതനാകുന്നത്.ഹെവന്‍ എന്ന ചിത്രത്തിലാണ് ജോയ് മാത്യു അവസാനം അഭിനയിച്ചത്. 1921 പുഴ മുതല്‍ പുഴ വരെ എന്ന അലി അക്ബര്‍ ചിത്രമാണ് പുതിയ പ്രോജക്‌ട്. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചാവേര്‍ സിനിമയ്ക്ക് തിരക്കഥ എഴുതുന്നതും ജോയ് മാത്യുവാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com