News

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ താമരശ്ശേരി ബിഷപ്പ് ഹൗസിൽ

താമരശേരി: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ താമരശ്ശേരി ബിഷപ്പ് ഹൗസില്‍. കെസിവൈഎം മലബാര്‍ യുവജന സംഗമത്തില്‍ പങ്കെടുക്കുന്നതിനായാണ് കേന്ദ്രമന്ത്രി എത്തിയത്. ഉച്ചക്ക് ഒരുമണി വരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിദ്യാര്‍ഥികളുമായി ബിഷപ്പ് ഹൗസില്‍ ചർച്ച നടത്തി.വിവിധ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് സംവാദത്തില്‍ പങ്കെടുക്കുന്നത്.

താമരശേരി, കണ്ണൂര്‍, തലശേരി, മാനന്തവാടി, കോഴിക്കോട്, ബത്തേരി രൂപതകളില്‍ നിന്നുള്ള യുവജനങ്ങള്‍ പങ്കെടുക്കുന്ന കെസിവൈഎം സംഗമം താമരശേരി അല്‍ഫോണ്‍സ സ്‌കൂള്‍ മൈതാനിയില്‍ ഇന്ന് 3 മണിക്ക് കേന്ദ്ര മന്ത്രി ഉദ്ഘാടനം ചെയും.താമരശേരി രൂപതാ അധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചലച്ചിത്ര താരം സിജോയ് വര്‍ഗീസ് മുഖ്യാതിഥിയായിരിക്കും. കോഴിക്കോട് ബിഷപ്പ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും. മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പെരുന്നേടം, മലങ്കര ഓര്‍ത്തേഡാക്സ് സഭ മലബാര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ പക്വോമിയോസ് മെത്രാപ്പോലീത്ത എന്നിവരും കത്തോലിക്കാസഭയുടെ പ്രമുഖ നേതാക്കളും സംബന്ധിക്കും.തുടര്‍ന്ന് താമരശേരി ടൗണില്‍ ക്രിസ്മസ് സന്ദേശ ബഹുജനറാലി നടക്കും. അല്‍ഫോണ്‍സ സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് മൂന്നിന് റാലി ആരംഭിച്ച് ടൗണ്‍ ചുറ്റി ബിഷപ്പ് ഹൗസില്‍ സമാപിക്കും.1001 ക്രിസ്മസ് പാപ്പമാര്‍ റാലിയില്‍ അണിചേരും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com