LOCAL NEWSNewsTHIRUVAMBADY

മൽസ്യകൃഷി വിളവെടുപ്പ് നടത്തി

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ കൃഷിവകുപ്പിന്റെ സഹകരണത്തോടെ ആരംഭിച്ച ശുദ്ധജല മൽസ്യ കൃഷിയുടെ വിളവെടുപ്പ് തിരുവമ്പാടി കൃഷിഭവൻ അഗ്രിക്കൾച്ചർ അസിസ്റ്റന്റ് റുഖിയ റ്റി.കെ ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികളിൽ കൃഷിയോട് ആഭിമുഖ്യം വളർത്തുക,വിഷരഹിത ഭക്ഷ്യവസ്തുക്കളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ജൂൺ മാസത്തിലാണ് കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ മൽസ്യ കൃഷി ആരംഭിച്ചത്. ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്,പി.റ്റി.എ പ്രസിഡന്റ് സിജോ മാളോല, കൃഷിഭവൻ ജീവനക്കാരി സൈനു, അധ്യാപകരായ അജി ജോസഫ്,പിന്റോ തോമസ്,നീനു മരിയ,ക്രിസ്റ്റീന അഗസ്റ്റിൻ,നീനുമോൾ ജോസഫ് തുടങ്ങിയവർ വിളവെടുപ്പിന് നേതൃത്വം നൽകി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com