News

കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവമ്പാടി:പുല്ലൂരാംപാറ പൊന്നാങ്കയം കൊരട്ടിയിൽ ഷാജിയുടെ മകൻ ടോം അഗസ്റ്റിനെയാണ് (24) മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാവിലെ മുതൽ കാണാതായതിനെ തുടർന്ന് രാത്രി ഏറെ വൈകിയും പോലീസുകാർ നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും ഇന്നലെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

ഇന്ന് രാവിലെയാണ് വീടിന് സമീപത്തുള്ള തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും

മാതാവ്: ലിസസഹോദരങ്ങൾ : കിഷോർ, ആകാശ്

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com