News

തേങ്ങാക്കുല വൈദ്യുതി ലൈനിൽ? റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചു; വീടിന്റെ അടുക്കള പൂർണമായി കത്തി

നാദാപുരം∙ കഴിഞ്ഞ രാത്രി ഭൂമിവാതുക്കലിൽ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് വീടിനു തീപിടിച്ചതിനു പിന്നാലെ ഇന്നലെ വൈകിട്ട് അരൂർ കല്ലുമ്പുറത്തും സമാന സംഭവം.

പാങ്ങോട്ടൂർ അശോകന്റെ വീട്ടിലെ ഫ്രിജാണ് പൊട്ടിത്തെറിച്ചതും അടുക്കളയിൽ തീ പടർന്നതും. അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. അയൽവാസി വി.പി.അജിത്തിന്റെ വീട്ടിലെ ടെലിവിഷനും നശിച്ചു. പരിസരങ്ങളിലെ പല വീടുകളിലെയും ബൾബുകൾ തകരാറിലായി. അമിത വൈദ്യുതി പ്രവാഹമുണ്ടായതാണ് അപകട കാരണമെന്നാണ് കരുതുന്നത്.

ഇക്കാര്യത്തിൽ ശാസ്ത്രീയ പരിശോധനകൾ നടത്തുമെന്ന് വൈദ്യുതി ബോർഡ് അധികൃതർ അറിയിച്ചു. സമീപത്ത് തേങ്ങാക്കുല വൈദ്യുതി ലൈനിൽ വീണതായി പറയപ്പെടുന്നു.

ഈ സമയത്താണ് ഫ്രിജ് പൊട്ടിത്തെറിച്ചതും തീ പിടിത്തമുണ്ടായതും. വീടിന്റെ അടുക്കള പൂർണമായി കത്തിപ്പോയി. വീട്ടിലുണ്ടായിരുന്നവർ പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. വീട്ടുപകരണങ്ങൾ നശിച്ചു. വീടിനു വിള്ളലുണ്ടായി. പാചക വാതക സിലിണ്ടർ നീക്കിയത് വൻ ദുരന്തമൊഴിവാക്കി. ഭൂമിവാതുക്കലിൽ വെളുത്ത പറമ്പത്ത് സുരേന്ദ്രന്റെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി മിന്നലിനിടയിലായിരുന്നു സംഭവം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com