
തിരുവമ്പാടി:യുവതലമുറയെ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ പുരയിടത്തിൽ ഉദ്ഘാടനം ചെയ്ത പരിപാടിക്ക് ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ് അദ്ധ്യക്ഷം വഹിച്ചു.
വിദ്യാർത്ഥി പ്രതിനിധികൾ ലഹരി വിരുദ്ധ സന്ദേശം അവതരിപ്പിച്ചു. സ്കൂളിലെ വ്യക്തിത്വവികസന ക്ലബ്ബിന്റെയും, ജെ.ആർ.സി യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ അധ്യാപകരായ പിന്റോ തോമസ്, ജോസ്ന എൻ. ജോയ് , ക്രിസ്റ്റീന അഗസ്റ്റിൻ, അഖില ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു.
പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി നിരവധി വിദ്യാർത്ഥികൾ ലഹരി വിരുദ്ധ റാലിയിൽ അണിചേർന്നു. വിദ്യാർത്ഥികൾക്കായി കഥാരചന , കവിതാ രചന, കാർട്ടൂൺ രചന , മുദ്രാവാക്യരചന, പ്രസംഗം, ക്വിസ് എന്നീ മൽസരങ്ങളും സംഘടിപ്പിച്ചു.



