News

രക്ഷകർത്തൃ സദസ്സ് സംഘടിപ്പിച്ചു

തിരുവമ്പാടി : സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ പി ടി എ യുടെ ആഭിമുഖ്യത്തിൽ രക്ഷകർതൃ സദസ് സംഘടിപ്പിച്ചു. സ്കൂൾ മാനേജർ റവ.ഫാദർ തോമസ് നാഗപറമ്പിൽ അധ്യക്ഷത വഹിച്ചു.

മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഓംകാരനാഥൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വിദ്യാലയ അക്കാദമിക മാസ്റ്റർ പ്ലാൻ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലിസി അബ്രഹാം പ്രകാശനം ചെയ്തു. വിവിധ വിഷയങ്ങളെ സംബന്ധിച്ച് തിരുവമ്പാടി സബ് ഇൻസ്പെക്ടർ രമ്യ , ഹെൽത്ത് ഇൻസ്പെക്ടർ സുനീർ, കോഴിക്കോട് ഡയറ്റ് മുൻ സീനിയർ ഫാക്കൽറ്റി എൻ അബ്ദുറഹ്മാൻ എന്നിവർ ക്ലാസെടുത്തു.

പിടിഎ സ്കൂളിന് നൽകിയ ഉപഹാരം പ്രസിഡൻറ് സുനിൽ ഖാൻ സ്കൂൾ മാനേജർക്ക് കൈമാറി. ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ, സ്റ്റാഫ് സെക്രട്ടറി ദിലീപ് മാത്യൂസ്, അബ്ദുൽ റഷീദ് , തങ്കമ്മ തോമസ് എന്നിവർ സംസാരിച്ചു.

ബീന റോസ് ,അബ്ദുറബ്ബ്, ഷോളി ജോൺ , അയ്യൂബ് , സിസ്റ്റർ സോളി, സിസ്റ്റർ ആൻസ് മരിയ , നിധിൻ ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.പിടിഎ ഭാരവാഹികളായി അനീഷ് കുമാർ (പ്രസിഡൻറ്), സുനിൽ ഖാൻ (വൈസ് പ്രസിഡൻറ് ) എന്നിവരെയുംഎം പി ടി എ ഭാരവാഹികളായി സബിത ( ചെയർപേഴ്സൺ), ജിൻസി (വൈസ് ചെയർപേഴ്സൺ) എന്നിവരെ തിരഞ്ഞെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com