KERALA NEWS

ഇത്തവണ വിഷു ബമ്പർ 10 കോടിയല്ല; അതുക്കും മേലെ ! അടിച്ചാൽ എത്ര കൈയ്യിൽ കിട്ടും ?

വിഷു ബമ്പർ നറുക്കെടുപ്പ് മെയ് 24ന്. കഴിഞ്ഞ വർഷം വരെ 10 കോടിയായിരുന്നു ബമ്പർ സമ്മാനമെങ്കിൽ ഇത്തവണ 12 കോടിയാണ് ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില.

വിഷു ബമ്പർ ഒന്നാം സമ്മാനമടിച്ച വ്യക്തിക്ക് 12 കോടി രൂപയും കൈയിൽ ലഭിക്കില്ല. കഴിഞ്ഞ വർഷം പത്ത് കോടി രൂപയുടെ സമ്മാന ജേതാവിന് 6 കോടി രൂപയാണ് കൈയിൽ ലഭിച്ചത്. അതുകൊണ്ട് തന്നെ നികുതിയും ഏജൻസി കമ്മീഷനും കിഴിച്ച് കണക്ക് കൂട്ടിയാൽ 12 കോടി ലഭിക്കുന്ന ഈ വർഷത്തെ ഭാഗ്യവാന് കൈയിൽ 7 കോടി 20 ലക്ഷം രൂപയാകും ലഭിക്കുക.

മറ്റ് സമ്മാനങ്ങൾ അറിയാം

രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായ പത്ത് ലക്ഷം ആറ് പേർക്ക് വീതം ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപയുമാണ്

ആറാം സമ്മാനം 5,000 രൂപയും ഏഴാം സമ്മാനം 2,000 രൂപയും എട്ടാം സമ്മാനം ആയിരം രൂപയും 9-ാം സമ്മാനം 500 രൂപയും പത്താം സമ്മാനം 300 രൂപയുമാണ്.

സമ്മാനമടിച്ചാൽ എന്ത് ചെയ്യണം ?

5000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിക്കുന്നവർ ലോട്ടറി ബാങ്കിലോ സർക്കാർ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ രേഖ സഹിതം സമർപ്പിക്കണം. ഫലം വന്ന് 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറിയുമായി ബന്ധപ്പെട്ട ഓഫിസിൽ എത്തണമെന്നാണ് ചട്ടം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com