KARASSERYLOCAL NEWS

ചെറുപുഴയിൽ മുടിയും കോഴിമാലിന്യവും തള്ളി

കാരശ്ശേരി : ചെറുപുഴയുടെ വല്ലത്തായ്പാറ വെന്റ്പൈപ്പ് പാലത്തിന്റെ അടിയിൽ മുടിയുൾപ്പെടെയുള്ള അവശിഷ്ടങ്ങളും അറവുമാലിന്യങ്ങളും തള്ളി. ഇതിനു തൊട്ടടുത്തായി നൂറിലേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന കുടിവെള്ളപദ്ധതിയുണ്ട്. ഒട്ടേറെയാളുകൾ അലക്കാനും കുളിക്കാനും ആശ്രയിക്കുന്നതുമാണിവിടം.

മുക്കം എസ്.ഐ. മനോജിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലം സന്ദർശിച്ചു.രാത്രികാലങ്ങളിൽ ഇവിടെ ആളൊഴിഞ്ഞ പുഴയുടെ അരികിൽ സമൂഹവിരുദ്ധരുടെ ശല്യവും സാധാരണമാണ്.

അതുകൊണ്ട് ഇവിടെ തെരുവുവിളക്കുകൾ സ്ഥാപിക്കാനും ക്യാമറ സ്ഥാപിക്കാനും പോലീസ് പട്രോളിങ്‌ നടത്താനും നടപടി വേണമെന്ന് മനുഷ്യാവകാശസംഘടനയായ എൻ.എച്ച്.ആർ.എഫിന്റെ ജില്ലാപ്രസിഡന്റ് വിജയൻ മരശാലയും കെ.ആർ. മുക്കവും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com