
കോഴിക്കോട്: മോട്ടർ വാഹന എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി സഹകരിച്ച് നടത്തിയ റോഡ് പരിശോധനയിൽ 48 വാഹനങ്ങൾക്കെതിരെ നടപടി. 4,29,500 രൂപ പിഴ ഈടാക്കി. ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദേശത്തെ തുടർന്ന് പൊലീസ്, ജിയോളജി, റവന്യു വിഭാഗം എന്നിവയുടെ സഹകരണത്തോടെയാണ് മുക്കം, താമരശ്ശേരി, തൊട്ടിൽപാലം, പയ്യോളി മേഖലയിൽ വാഹന പരിശോധന നടത്തിയത്. എംവിഐമാരായ കെ.സുധീഷ്, പ്രജീഷ്, എം.സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന



