
അസിസ്റ്റന്റ് പ്രഫസർ : കോഴിക്കോട് ∙ മലാപ്പറമ്പ് ഗവ. വനിത പോളിടെക്നിക് കോളജിൽ ഗെസ്റ്റ് അസിസ്റ്റന്റ് പ്രഫസറെ (ഇംഗ്ലിഷ്) നിയമിക്കുന്നു. 28 ന് രാവിലെ 10 നു കൂടിക്കാഴ്ച. 0495 2370714
സിഎസ്ആർ ടെക്നീഷ്യൻകോഴിക്കോട് ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തേക്ക് സിഎസ്ആർ ടെക്നീഷ്യനെ നിയമിക്കുന്നു. 27 നു രാവിലെ 11 നു മെഡിക്കൽ കോളജ് എച്ച്ഡിഎസ് ഓഫിസിൽ കൂടിക്കാഴ്ച. 0495 2355900
വോക്ക് ഇൻ ഇന്റർവ്യൂകോഴിക്കോട്∙ ഈസ്റ്റ് ഹിൽ കേന്ദ്രീയ വിദ്യാലയത്തിൽ ടീച്ചർ, പരിശീലകർ, ഡോക്ടർ, നഴ്സ്, സ്പെഷൽ എജ്യുക്കേറ്റർ, മലയാളം ഇൻസ്ട്രക്ടർ എന്നീ വിഭാഗങ്ങളിലേക്ക് മാർച്ച് 7നും 8നും രാവിലെ 9ന് വോക്ക് ഇൻ ഇന്റർവ്യൂ. വിവരങ്ങൾക്ക്: https://no1calicut.kvc.ac.in ഫോൺ: 04952382299
ഗെസ്റ്റ് ഇൻസ്ട്രക്ടർബേപ്പൂർ ∙ ഗവ ഐടിഐയിൽ ഹോസ്പിറ്റൽ ഹൗസ് കീപ്പിങ് ട്രേഡിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. മാർച്ച് 1 ന് രാവിലെ 11 നു ഐടിഐ ഓഫിസിൽ ഇന്റർവ്യൂ. 0495-2415040
ലാബ് ടെക്നിഷ്യൻചെറുവണ്ണൂർ ∙ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി വഴി ദിവസ വേതന അടിസ്ഥാനത്തിൽ ലാബ് ടെക്നിഷ്യൻ നിയമനം നടത്തുന്നു. കൂടിക്കാഴ്ച 27നു രാവിലെ 10നു ആരോഗ്യ കേന്ദ്രത്തിൽ.
ഫാർമസിസ്റ്റ്കോഴിക്കോട് ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ 750 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. 28 ന് രാവിലെ 10ന് എംസിഎച്ച് സെമിനാർ ഹാളിൽ എഴുത്ത് പരീക്ഷ. 0495 2355900
റജിസ്ട്രേഷൻ അദാലത്ത് ഇന്ന് കൂരാച്ചുണ്ട് ∙ സബ് റജിസ്ട്രാർ ഓഫിസിൽ 1987 മുതൽ 2017 മാർച്ച് 31 വരെ റജിസ്റ്റർ ചെയ്ത ആധാരങ്ങളിൽ വില കുറച്ച് കാണിച്ച് അണ്ടർ വാല്യുവേഷൻ നടപടി നേരിടുന്ന ആധാരങ്ങളുടെ കുടിശിക തീർപ്പാക്കാൻ ഇന്നു രാവിലെ 10 മുതൽ വൈകിട്ട് 5 വരെ അദാലത്ത് നടത്തുമെന്ന് കൂരാച്ചുണ്ട് സബ് റജിസ്ട്രാർ അറിയിച്ചു.
ഗെസ്റ്റ് ഇൻസ്ട്രക്ടർകൊയിലാണ്ടി ∙ ഗവ. ഐടിഐയിൽ എംപ്ലോയബിലിറ്റി സ്കിൽ, ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. 27ന് ഉച്ചയ്ക്ക് 2.30ന് അഭിമുഖം. 0496 2631129
പ്രവാസി വായ്പാമേള 28ന് കോഴിക്കോട് ∙ ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്സും കേരള ബാങ്കും ചേർന്ന് 28ന് പ്രവാസി വായ്പാ മേള സംഘടിപ്പിക്കും. കല്ലായി റോഡ് കേരള ബാങ്ക് റീജനൽ ഓഫിസ് ഓഡിറ്റോറിയത്തിലാണ് മേള. www.norkaroots.org വഴി റജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 1800 425 3939
നാദാപുരം -കുറ്റ്യാടി റൂട്ടിൽ ഇന്ന് ഗതാഗത നിയന്ത്രണംനാദാപുരം∙ സിപിഎം സംസ്ഥാന ജാഥയ്ക്ക് സ്വീകരണം നടക്കുന്നതിനാൽ നാദാപുരം –കുറ്റ്യാടി റൂട്ടിൽ ഇന്നു രാവിലെ 9 മുതൽ 12 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. കുറ്റ്യാടി ഭാഗത്തേക്കുള്ള വാഹനങ്ങൾ ചേലക്കാട്, വില്ല്യാപ്പള്ളി റോഡ് വഴിയും വടകര ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇതേ റൂട്ടിൽ തിരിച്ചും പോകണം. കല്ലാച്ചി ടൗണിൽ പാർക്കിങ് പൂർണമായും ഒഴിവാക്കണം. തലശ്ശേരി ഭാഗത്തേക്കുള്ള വാഹനങ്ങൾ ശാദുലി റോഡ്, പുളിക്കൂൽ റോഡ്, ചാലപ്പുറം റോഡ് തുടങ്ങിയ വഴിയിൽ കൂടി പോകണം.ജാഥാ സ്വീകരണത്തിന്റെ ഭാഗമായി പ്രകടനം നടത്തുന്നില്ലെങ്കിലും 15,000 പ്രവർത്തകർ പരിപാടിക്കെത്തുമെന്ന് നേതൃത്വം അറിയിച്ചതിനെ തുടർന്നാണ് ക്രമീകരണം. കല്ലാച്ചി മാരാംവീട്ടിൽ ഗ്രൗണ്ടിൽ 10ന് സമ്മേളനം തുടങ്ങും.
സൗജന്യ മെഡിക്കൽ ക്യാംപ് നാളെ വടകര∙ പുത്തൂർ സ്നേഹതീരം റസിഡന്റ്സ് അസോസിയേഷൻ ആശ ഹോസ്പിറ്റലുമായി ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാംപ് നാളെ 9.30 മുതൽ 1 വരെ അറക്കിലാട് സരസ്വതി വിലാസം എൽപി സ്കൂളിൽ നടക്കും.
സൗജന്യ തയ്യൽ പരിശീലനം 1 മുതൽകുറ്റ്യാടി∙ കോഴിക്കോട് നിവേദിത ഫാഷൻ ഡിസൈനിങ് കേന്ദ്രവും ക്ലൗഡ് നൈൻ ടെക്‌സ്റ്റൈൽസും ചേർന്ന് ഡോൺ കോളജിൽ വച്ച് മാർച്ച് 1മുതൽ 22 വരെ വനിതകൾക്ക് സൗജന്യ തയ്യൽ പരിശീലനക്ലാസ് സംഘടിപ്പിക്കുന്നു. 94475 40960



