
തിരുവമ്പാടി: താഴെ തിരുവമ്പാടിയിൽ നൂറുൽ ഇസ്‌ലാം മദ്രസയ്ക്ക് എതിർവശം തീയ്യര് തട്ടേക്കാട് പറമ്പിൽ നടന്നുകൊണ്ടിരിക്കുന്ന കെട്ടിട നിർമ്മാണ പ്രവർത്തിക്ക് കേരള വഖഫ് ബോർഡ് സ്റ്റോപ്പ് മെമ്മോ നൽകി.വസ്തുവിൽ അനധികൃത നിർമ്മാണം നടക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി. നിർമ്മാണ പ്രവർത്തിയെക്കുറിച്ചുള്ള വിശദീകരണം നൽകാനും കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ഡിവിഷണൽ ഓഫിസർ കത്തിൽ ആവശ്യപ്പെട്ടു.



