LOCAL NEWSTHIRUVAMBADY

കാർഷിക ഭൂമിയുടെ ഒരു തരി പോലും ഇ എസ് എ യിലാക്കാൻ ഒരു ശക്തിക്കുമാകില്ലെന്ന് പി.മോഹനൻ മാസ്റ്റർ

തിരുവമ്പാടി: അഴീക്കോടൻ രാഘവൻ്റെ രക്ത സാക്ഷ്യദിനത്തോട് അനുബന്ധിച്ചും ഇ എസ് എ വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാടുകൾ വിശദീകരിച്ചു കൊണ്ടും തിരുവമ്പാടിയിൽ നടന്ന പൊതുയോഗം സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ടി.വിശ്വനാഥൻ,ലിൻ്റോ ജോസഫ് എംഎൽഎ എന്നിവർ സംസാരിച്ചു.ഏരിയാ സെക്രട്ടറി വി കെവിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോളി ജോസഫ് സ്വാഗതം പറഞ്ഞു.എൽഡിഎഫ് സർക്കാരും സിപിഎം മും നാട്ടിലുള്ളടത്തോളം കാലംകാർഷിക ഭൂമിയുടെ ഒരു തരി പോലും ഇ എസ് എയിലാക്കാൻ ഒരു ശക്തിക്കുമാകില്ലെന്ന് പി.മോഹനൻ മാസ്റ്റർ പ്രഖ്യാപിച്ചു.തിരുവമ്പാടിയിലെയും പരിസരപ്രദേശങ്ങളിലുമുള്ള നിരവധി രാഷ്ട്രീയ നേതാക്കളും പൊതുജനങ്ങളും പൊതുയോഗത്തിൽ സംബന്ധിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com