News

സി ഐ ടി യു കോടഞ്ചേരി പഞ്ചായത്ത് കൺവെൻഷൻ

കോടഞ്ചേരി : സി ഐ ടി യു കോടഞ്ചേരി പഞ്ചായത്ത് കൺവെൻഷൻ ബാങ്ക് ഓഡിറ്റോറിയത്തിൽ ജില്ലാ കമ്മറ്റി അംഗം ജോണി ഇടശ്ശേരി ഉദ്ഘാടനം ചെയ്തു. ഷിജി ആന്റണി അത്യക്ഷത വഹിച്ചു.

എ.എസ്. രാജു , കെ എം വിലാസിനി, ജിതിൻ മൈക്കിൾ , ഷജിൽ ബാബു, ഷാജി ഭാസ്കരൻ ,സിന്ധു എം.എസ് എന്നിവർ പ്രസംഗിച്ചു. കേന്ദ്ര സർക്കരിന്റെ ജനവിരുദ്ധ നയങ്ങൾക്കെരിരെ ‘വർഗ്ഗീയതക്കെതിരെ വർഗ്ഗ ഐക്യം ‘ എന്ന മുദ്രാവാക്യമുയർത്തി നടത്തുന്ന പ്രചരണങ്ങളും പ്രക്ഷോഭങ്ങളിലും മുഴുവൻ തൊഴിലാളികളെയും കൂട്ടിയോജിപ്പിച്ച് മുന്നോട്ട് പോകാൻ കൺവെൻഷൻ തീരുമാനിച്ചു.

പുതിയ കോഡിനേഷൻ കമ്മറ്റിയെ തെരഞ്ഞെടുത്തു. കൺവീനറായി എ.എസ് രാജുവിനെയും ജോ : കൺവീനർമാരായി കെ എം വിലാസിനി, രാജൻ (കുട്ടൻ )നെല്ലിപ്പൊയിൽ എന്നിവരെയും തെരഞ്ഞെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com