
കൊയിലാണ്ടി:കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട ഉത്സവത്തോടനുബന്ധിച്ച് ഇന്നു മുതൽ 31 വരെ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഇന്ന് ഉച്ചയ്ക്ക് ഒന്നു മുതൽ രാത്രി 9 വരെ കണ്ണൂർ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ പയ്യോളി വഴി മേപ്പയ്യൂർ, പേരാമ്പ്ര, ഉളളിയേരി, അത്തോളി,പാവങ്ങാട് വഴി പോകണം.
കോഴിക്കോട് നിന്നു കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ പാവങ്ങാട് വഴി പോകണം. വടകരയിൽ നിന്നു കൊയിലാണ്ടിയിലേക്കുള്ള ബസ്സുകൾ 17-ാം മൈലിൽ ആളെ ഇറക്കി തിരികെ പോകണം. ടാങ്കർ വാഹനങ്ങൾ നന്തിമേഖലകളിൽ ഒഴിഞ്ഞ സ്ഥലങ്ങളിൽ നിർത്തിയിടണം. നാളെയും മറ്റന്നാളും ഉച്ചയ്ക്ക് 12 മുതൽ നിയന്ത്രണം തുടങ്ങും. രാത്രി 10 വരെയാണു നിയന്ത്രണമെന്ന് ഇൻസ്പെക്ടർ കെ.സി.സുബാഷ് ബാബു അറിയിച്ചു



