
കോഴിക്കോട്: എലത്തൂരിൽ റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ റഹ്മത്ത് ട്രെയിനിൽ കണ്ണൂരിലേക്ക് യാത്ര തിരിച്ചത് സഹോദരിയുടെ വീട്ടിൽ നോമ്പ് തുറന്ന ശേഷം.ചാലിയത്തെ സഹോദരി ജസീലയുടെ വീട്ടിൽ നോമ്പ് തുറക്കാൻ എത്തിയതായിരുന്നു മരിച്ച കണ്ണൂർ മട്ടന്നൂർ സ്വദേശി റഹ്മത്തും ബന്ധു റാസിഖും. തുടർന്ന് ജസീലയുടെ രണ്ട് വയസുള്ള മകൾ സഹ്ലയെ കൂട്ടിയാണ് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് ട്രെയിനിൽ മട്ടന്നൂരിലേക്ക് തിരിച്ചത്.ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലേക്ക് പോയ സഹ്ലയുടെ വാപ്പ ഷുഹൈബ് നിലവിൽ മദീനയിലാണുള്ളത്. ഷുഹൈബ് ഇന്ന് നാട്ടിലെത്തുമെന്ന് ബന്ധു അറിയിച്ചു.



