LOCAL NEWS

ലഹരിയുടെ ചോരപ്പാട്: പരിശോധന തുടരും -സിറ്റി പോലീസ് കമ്മിഷണർ

കോഴിക്കോട് : ബീച്ച് ആശുപത്രിയിലെ ഇ.എൻ.ടി. പുതിയ ബ്ളോക്കിന്റെ പിൻവശത്ത് ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട സംഭവത്തിൽ കർശനനടപടിയെടുത്തതായി സിറ്റി പോലീസ് കമ്മിഷണർ രാജ്പാൽ മീണ പത്രസമ്മേളനത്തിൽ പറഞ്ഞു. സ്ഥലത്ത് പുറത്തുനിന്ന് ആളുകൾക്ക് കടക്കാൻ കഴിയാത്തവിധത്തിൽ മതിൽ കെട്ടിയടച്ചിട്ടുണ്ട്.പുറത്തുനിന്നുള്ള ആളുകളാണ് രോഗികൾക്ക് ലഹരി എത്തിച്ചുനൽകുന്നതെന്നും സ്ഥലത്ത് കർശനമായ പോലീസ് പരിശോധന തുടരുമെന്നും അദ്ദേഹം പറഞ്ഞു.ബീച്ച് ആശുപത്രിയിലെ ഇ.എൻ.ടി.യുടെ പുതിയ ബ്ളോക്കിന്റെ പിൻവശത്ത് സിറിഞ്ച് കുത്തിവെച്ചശേഷം പൊടിയുന്ന ചോര ചുമരിൽ തേച്ചനിലയിലുള്ള ചിത്രം പത്രങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു. ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com