LOCAL NEWSTHIRUVAMBADY

ഇത് രണ്ടാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം – അഡ്വ: കെ പ്രവീൺ കുമാർ

തിരുവമ്പാടി: ഇന്ന് രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നത് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള രണ്ടാം സ്വാതന്ത്ര്യ സമരമാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ: കെ പ്രവീൺ കുമാർ പ്രസ്ഥാപിച്ചു. ബ്രട്ടീഷ്കാരിൽ നിന്നും ഇന്ത്യയെ മോജിപ്പിക്കാനുള്ള സ്വാതന്ത്ര സമരത്തിന് നേതൃത്വം കൊടുത്തത് മഹാത്മാ ഗാന്ധിയാണങ്കിൽ സംഘ പരിവാർ ശക്തികളുടെ കിരാതകസ്ഥങ്ങളിൽ നിന്നും രാജ്യത്തെ മോചിപ്പിക്കാനുള്ള സ്വാതന്ത്ര സമരത്തിന് നേത്യത്വം കൊടുക്കുന്നത് രാഹുൽ ഗാന്ധിയാണ്.

രാഹുൽ ഗാന്ധിയുടെ പാർലമന്റ് അംഗത്വം റദ്ധാക്കിയത് തികഞ്ഞ ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് നടപടിയാണ്. ജനാധിപത്യ വ്യവസ്ഥിതിയിൽ വിയോജിക്കാനുള്ള സ്വാതന്ത്ര്യം അംഗീകരിക്കാതെ, കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നടപടികളെ ചോദ്യം ചെയ്യുന്നവരെ ഭയപ്പെടുത്തി കീഴ്പ്പെടുത്തി നിശബ്ദ്ധരാക്കാൻ നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണ് രാഹുൽ ഗാന്ധിയുടെ ലോകസഭാഗത്വം റദ്ധ് ചെയ്തതിനെ കാണാൻ കഴിയുക , ഇത്തരത്തിലുള്ള നീക്കങ്ങൾ ഇന്ത്യൻ സ്വാതന്ത്രവും ജനാധ്യപത്യവും അപകടത്തിലാക്കും. ഇതിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശക്തമായ ബഹുജനപ്രക്ഷോഭം സംഘടിപ്പിച്ച് ചെറുക്കും. തിരുവമ്പാടി നിയോജകമണ്ഡലം കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏപ്രിൽ പതിനൊന്നിന് മൂന്നു മണിക്ക് കല്പറ്റയിൽ എത്തിചേരുന്ന രാഹുൽ ഗാന്ധിക്ക് നല്കുന്ന വരവേൽപ്പിൽ തിരുവമ്പാടി നിയോജക മണ്ഡലത്തിൽ നിന്നും അയ്യായിരം പ്രവർത്തകരെ പങ്കെടുപ്പിക്കും. ഇന്ന് രാവില 11 മണിക്ക് തിരുവമ്പാടി പ്രിയദർശനി ഹാളിൽ ചേർന്ന തിരുവമ്പാടി നിയോജക മണ്ഡലം കോൺഗ്രസ് നേതൃയോഗം DCC പ്രസിഡന്റ് അഡ്വാ: കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. KPCC മെമ്പർ എൻ.കെ അബ്ദുറഹ്മാൻ അധ്യക്ഷതവഹിച്ച കോൺഗ്രസ് നേതൃയോഗത്തിൽ KPCC ജന: സെക്രട്ടറി അഡ്വ: പി.എം നിയാസ് DCC ജന:സെക്രട്ടറിമാരായ ബാബു പൈക്കാട്ടിൽ, സി.ജെ ആന്റണി , ബ്ലോക്ക് പ്രസിഡന്റ്മാരായ എം.ടി അഷറഫ്, പി.സി മാത്യൂ , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബോസ് ജേക്കബ്, അംബിക മംഗലത്ത്, കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത, DKTF സംസ്ഥാന സെക്രട്ടറി അബ്ദു കൊയങ്ങോറൻ, കെ.ടി മൻസൂർ, ബി.പി റഷീദ്, സണ്ണി കാപ്പാട്ടുമല, സമാൻ ചാലൂളി , ടോമി കൊന്നക്കൽ , മുഹമ്മദ് പാതിപറമ്പിൽ , അഷറഫ് കൊളക്കാടൻ , പ്രസംഗിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായി നിയമിതനായ ജോസഫ് ഇലഞ്ഞിക്കലിന് യോഗത്തിൽ സ്വീകരണം നല്കി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com