News

ജില്ലയുടെ പുതിയ വ്യാപാരി നേതാക്കൾക്ക് തിരുവമ്പാടിയിൽ സ്വീകരണം നൽകി

തിരുവമ്പാടി:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അഷ്റഫ് മൂത്തേടത്ത് , ജനറൽ സെക്രട്ടറി ജിജി കെ തോമസ് എന്നിവർ ക്ക് സ്വീകരണം നല്കി. ചെണ്ട, ബാന്റ്, വാദ്യമേളങ്ങളുടെയും യൂണീഫോമണിഞ്ഞ വനിതാവിംഗ്, യൂത്ത് വിംഗ് അംഗങ്ങളും വ്യാപാരികളും ചേർന്ന് സ്വീകരിച്ചു ആനയിച്ചു.

വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ തിരുവമ്പാടി യൂണിറ്റ് വൈസ് പ്രസിഡന്റ് സണ്ണി തോമസ് അദ്ധ്യക്ഷത വഹിച്ചു കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു.

തോമസ് വലിയ പറമ്പൻ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ പുല്ലങ്ങോട് സ്വാഗതവും എബ്രഹാം ജോൺ നന്ദിയും പറഞ്ഞു യൂണിറ്റ് ട്രഷറർ അബ്ദുൽ ഗഫൂർ സിൻഗാർ,ഫൈസൽചാലിൽ,പി.ജെ.ജോസഫ്,ടി.ആർ.സി.റഷീദ്,നദീർ.ടി.എ,, ബേബി വർഗീസ്, തോമസ് സെബാസ്റ്റ്യൻ, സൂരജ് കൊട്ടാരം,വിജയമ്മ വിജയൻ, സിസിലി മാർട്ടിൻ എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com