KOODARANCHINews

പ്രതിഷ്ഠാദിന മഹോൽസവവും, പൊങ്കാല സമർപ്പണവും നടത്തി

കൂടരഞ്ഞി: കോവിലകത്തുംകടവ് ശ്രീ പോർക്കലി ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോൽസവം വിശേഷാൽ പൂജകളോടും, പൊങ്കാല സമർപ്പണത്തോടും കൂടി വിപുലമായി ആഘോഷിച്ചു.ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ മിഥുൻ നാരായണൻ നമ്പൂതിരിപ്പാട് കാർമ്മികത്വം വഹിച്ചുവിശേഷാൽ പൂജകൾക്ക് ക്ഷേത്രമേൽ ശാന്തി സുധീഷ് ശാന്തിയും, പൊങ്കാല സമർപ്പണത്തിന് ഡോ. രൂപേഷ് നമ്പൂതിരിയും നേതൃത്വം നൽകി. ഭക്തർ അന്നദാന ചടങ്ങിൽ പങ്കാളികളായി.

ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് ദിനേഷ് കുമാർ അക്കരതൊടി, സെക്രട്ടറി സുന്ദരൻ എ പ്രണവം, ഖജാൻജി വിജയൻ പൊറ്റമ്മൽ, രക്ഷാധികാരികളായ ശശി വാളം തോട്, ശശി ആഞ്ഞിലിമൂട്ടിൽ, മാതൃസമിതി പ്രസിഡണ്ട് രമണി ബാലൻ, സെക്രട്ടറി ഷൈലജ പള്ളത്ത്, ഭാരവാഹികളായ ഗിരീഷ് കൂളിപ്പാറ, മണി പേങ്ങോടത്തിൽ, സൗമിനി കലങ്ങാടൻ, ഇന്ദിര ചാമാടത്ത്, മനോജ് ചായം പുറത്ത്, അജയൻ വല്യാട്ട് കണ്ടം, വേലായുധൻ ചോലയിൽ, ബാബു ചാമാടത്ത്, ബാബു മുതുകുറ്റി, ജയദേവൻ നെടുമ്പോക്കിൽ, പ്രകാശൻ ഇളപ്പുങ്കൽ, ഷാജി കാളങ്ങാടൻ, സുന്ദരൻ പള്ളത്ത്, രജീഷ് കപ്പപറമ്പിൽ, ഷിൻഡ വട്ടക്കാവിൽ, സുനിത മോഹൻ എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com