KARASSERYLOCAL NEWS

തിരുവമ്പാടി മണ്ഡലത്തിൽ രണ്ട് റോഡുകൾക്ക് 6.5 കോടി രൂപയുടെ ഭരണാനുമതി

തിരുവമ്പാടി മണ്ഡലത്തിൽ രണ്ട് റോഡുകൾക്ക് 6.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ ലിന്റോ ജോസഫ്. 2024-25 സാമ്പത്തിക വർഷത്തിലെ ബജറ്റിൽ ഉൾപ്പെടുത്തി തിരുവമ്പാടി മണ്ഡലത്തിലെ രണ്ട് റോഡുകളുടെ പരിഷ്‌കരണ പ്രവൃത്തിക്ക് 6.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കാരമൂല ജംഗ്ഷൻ – തേക്കുംകുറ്റി-മരഞ്ചാട്ടി റോഡ് (കി.മി.5/000 മുതൽ 7/000 വരെ , തേക്കുംകുറ്റി മുതൽ മരഞ്ചാട്ടി ഖാദി ബോർഡ് വരെ) 4.5 കോടി രൂപയുടെയും പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ ഈങ്ങാപ്പുഴ-കാക്കവയൽ റോഡ് (കി.മി. 1/500 മുതൽ 3/000 വരെ) 2 കോടി രൂപയുടെയും ഭരണാനുമതിയാണ് ലഭിച്ചത്.ആധുനിക രീതിയിൽ BM & BC നിരവാരത്തിലാണ് റോഡുകൾ പരിഷ്‌കരിക്കുന്നത്.സാങ്കേതികാനുമതി ലഭ്യമാക്കി പ്രവൃത്തികൾ ടെൻഡർ ചെയ്യുന്നതിന് നടപടികൾ വേഗത്തിലാക്കുമെന്ന് അദ്ദേഹം വാർത്ത കുറുപ്പിലൂടെ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com