
തിരുവമ്പാടി: രൂക്ഷമായ വന്യമൃഗാക്രമണങ്ങൾക്കെതിരെ അടിയന്തിര നടപടി ആവശ്യപ്പെട്ട് കർഷക സംഘം തിരുവമ്പാടി ഏരിയാ കമ്മറ്റി നേതൃത്വത്തിൽ താമരശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് ഏരിയാ സെക്രട്ടറി ജോളി ജോസഫ്, പ്രസിഡണ്ട് സി എൻ പുരുഷോത്തമൻ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു



