LOCAL NEWSNews

കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് നൽകുന്ന ബലിപെരുന്നാൾ ആശംസ

പ്രിയരെ,

മഹാമാരിയുടെ ഭീഷണിയും ലോക്ഡൗണുമൊന്നുംഇല്ലങ്കിലും കോവിഡ് ഭീതി പൂർണ്ണമായും അകലാത്ത, നാടാകെ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഒരു ബലി പെരുന്നാൾ കൂടി സമാഗതമായിരിക്കുന്നു. ഇബ്രാഹീം നബിയുടേയും മകൻ ഇസ്മാഈൽ നബിയുടേയും ത്യാഗോജ്വല ഓർമ്മിയിലാണ് വിശ്വാസികൾ ബലിപെരുന്നാളിന് തയ്യാറെടുക്കുന്നത്.

അയൽപക്ക ബന്ധങ്ങളും കുടുംബ ബന്ധങ്ങളും ഊട്ടിയുറപ്പിക്കുന്നതിനും ത്യാഗമനസ്ഥിതിയോടെ എല്ലാവരേയും ഒന്നായി കാണുന്നതിനും ഈ ബലിപെരുന്നാൾ ഒരു നിമിത്തമാവട്ടെ, ഇന്നലെയെന്നോണം കഴിഞ്ഞ് പോയ കോവിഡ്
രണ്ടാം തരംഗവും ലോക്ക് ഡൗണും
നമ്മുടെ ജീവിത ക്രമത്തിന്റെ താളം മാറ്റിമറിച്ചെന്നത് ഒരു സത്യം തന്നെയാണ്. അമിത ആഘോഷങ്ങളില്ലാതെ സ്വയം നിയന്ത്രിച്ച് നമുക്ക് ഈ ബലിപെരുന്നാളും ആഘോഷിക്കാം.
എല്ലാവർക്കും എന്റെ നന്മ നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ…..

സസ്നേഹം
ഷംലൂലത്ത്
പ്രസിഡന്റ്
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com