
തിരുവമ്പാടി : ഡി.വൈ.എഫ്.ഐ. തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സന്തോഷ് ട്രോഫി ഫുട്ബോൾ മുൻതാരം പി.എൻ. നൗഫലിന് നിർമിച്ചുനൽകിയ സ്നേഹവീടിന്റെ താക്കോൽ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് കൈമാറി.
ലിന്റോ ജോസഫ് എം.എൽ.എ. അധ്യക്ഷനായി. ടി. വിശ്വനാഥൻ, എൽ.ജി. ലിജീഷ്, പി.സി. ഷൈജു, വി.കെ വിനോദ്, കെ. അരുൺ, കെ. ഷഫീഖ്, ഇ. അരുൺ, ജാഫർ ഷെരീഫ്, ആദർശ് ജോസഫ്, എം. ആതിര, പി.ജെ. ജിബിൻ, റിയാസ് മറിയപ്പുറം, ദിപു പ്രേംനാഥ് തുടങ്ങിയവർ സംസാരിച്ചു



