
ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു
ജില്ലാ ബീച്ച് ഗവ. സ്‌കൂൾ ഓഫ് നഴ്‌സിംഗിൽ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിലേക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാർക്കോടെ പ്ലസ് ടു അഥവാ തത്തുല്യ പരീക്ഷ പാസ്സായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.സി/ എസ്.ടി വിഭാഗത്തിലുള്ള അപേക്ഷകർക്ക് പാസ്സ്മാർക്ക് മതിയാകും. സയൻസ് വിഷയങ്ങൾ പഠിച്ച അപേക്ഷകരുടെ അഭാവത്തിൽ മറ്റുള്ളവരേയും പരിഗണിക്കും.
അപേക്ഷകർക്ക് 2022 ഡിസംബർ 31നു 17 വയസ്സിൽ കുറയുവാനോ, 27 വയസ്സിൽ കൂടുവാനോ പാടില്ല. പിന്നോക്ക സമുദായക്കാർക്ക് മൂന്ന് വർഷവും പട്ടികജാതി/ പട്ടികവർഗക്കാർക്ക് അഞ്ച് വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും.
അപേക്ഷാഫോറവും, പ്രോസ്‌പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റിൽ (www.dhskerala.gov.in) ലഭ്യമാണ്. അപേക്ഷാഫീസ് പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 75 രൂപയും, മറ്റു വിഭാഗത്തിൽപ്പെട്ടവർക്ക് 250 രൂപയും 0210-80-800-88 എന്ന ശീർഷകത്തിൽ അപേക്ഷന്റെ പേരിൽ ട്രഷറിയിൽ അടക്കണം. ആയതിന്റെ ഒറിജിനൽ ചെലാൻ അപേക്ഷയോടൊപ്പം നൽകണം. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം പ്രിൻസിപ്പൽ, ഗവ. സ്‌കൂൾ ഓഫ് നഴ്‌സിംഗ്, ബീച്ച് റോഡ്, ബീച്ച് (പോസ്റ്റ്), കോഴിക്കോട്- 673032 എന്ന വിലാസത്തിൽ ജൂലൈ 30ന് വൈകീട്ട് അഞ്ചിന് ലഭിക്കത്തക്കവിധം അയക്കണം. ഫോൺ: 0495- 2365977.
സീറ്റൊഴിവ്
കോടഞ്ചേരി ഗവ. കോളേജിലെ ബിഎസ് സി സുവോളജി, ഫിസിക്സ് വിഷയങ്ങളിലെ മൂന്നാം സെമസ്റ്ററിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്ന് (ജൂലൈ 13) രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 8289853275
പശുവളർത്തൽ പരിശീലനം
മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പശു വളർത്തൽ എന്ന വിഷയത്തിൽ പരിശീലനം നടത്തും. ജില്ലാ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നാളെ (ജൂൺ 14) രാവിലെ 10 മുതൽ നാല് വരെ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരണം. താത്പര്യമുള്ളവർ 0491- 2815454, 9188522713 എന്നീ നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
ലാബ് അസിസ്റ്റന്റ് നിയമനം
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച ജൂലൈ 18 ന് രാവിലെ 11 മണിക്ക് നടക്കും. സയൻസ് വിഷയത്തിൽ പ്രീഡിഗ്രിയും, പ്ലസ്ടു, തത്തുല്ല്യവുമാണ് യോഗ്യത. പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖയുടെ പകർപ്പും സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 0495- 2350216, 2350200
മത്സ്യഫെഡിൽ നിയമനം
കോഴിക്കോട് മത്സ്യഫെഡിൽ ഓൺലൈൻ മത്സ്യവിപണനം നടത്തുന്നതിന് ഇ- കൊമേഴ്‌സ് അസിസ്റ്റന്റ്, ഡെലിവറി ബോയ്, കട്ടർ, ക്ലീനർ തസ്തികകളിലേക്ക് പ്രാദേശികാടിസ്ഥാനത്തിൽ താത്കാലിക ജീവനക്കാരെ നിയമിക്കുന്നു. യോഗ്യത: ഇ- കൊമേഴ്‌സ് അസിസ്റ്റന്റ്- സയൻസ് വിഷയത്തിൽ ബിരുദം (ഫിഷറീസിൽ മുൻഗണന), കംപ്യൂട്ടർ പരിജ്ഞാനം, ഡെലിവറി ബോയ്- എസ്.എസ്.എൽ.സി, ഇരുചക്ര വാഹനവും അംഗീകൃത ലൈസൻസും, സ്മാർട്ട് ഫോൺ നിർബന്ധം, കട്ടർ- കട്ടർ ജോലിയിൽ പ്രാവീണ്യം, ക്ലീനർ- ക്ലീനർ ജോലിയിൽ പ്രാവീണ്യം. നിശ്ചിത യോഗ്യതയുള്ളവർക്ക് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 20 ന് കോഴിക്കോട് വെള്ളയിൽ പോലീസ് സ്റ്റേഷനു സമീപമുള്ള മത്സ്യഫെഡ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0495 2380344.
ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്‌സസ്സ് ഡവലപ്പ്‌മെന്റിനു (ഐ.എച്ച്.ആർ.ഡി) കീഴിൽ കണ്ണൂർ സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പട്ടുവം (0460-2206050, 8547005048), ചീമേനി (0467-2257541, 8547005052), കൂത്തുപറമ്പ് (0490-2362123, 8547005051), പയ്യന്നൂർ (0497-2877600, 8547005059), മഞ്ചേശ്വരം (04998-215615, 8547005058), മാനന്തവാടി (04935-245484, 8547005060), മടികൈ നീലേശ്വരം (0467-2240911, 8547005068) ഇരിട്ടി (0490-2423044, 8547003404) പിണറായി (0490-2384480, 8547005073) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന 9 അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾ ഐ.എച്ച്.ആർ.ഡി വെബ്‌സൈറ്റിൽ (www.ihrd.ac.in) ലഭ്യമാണ്.
സെക്യൂരിറ്റി നിയമനം
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ 690 രൂപ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികമായി സെക്യൂരിറ്റി നിയമനം നടത്തുന്നു. യോഗ്യത: ജെ.സി.ഒ റാങ്കിൽ താഴെയുള്ള വിമുക്തഭടന്മാർ. ആകെ ഒഴിവ് പത്ത്. അഭിമുഖം ജൂലൈ 15 ന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസിൽ നടക്കും.
സീറ്റൊഴിവ്
കോടഞ്ചേരി ഗവ. കോളേജിലെ ബിഎസ്‌സി സുവോളജി, ബിഎസ്‌സി ഫിസിക്‌സ് വിഷയങ്ങളിലെ മൂന്നാം സെമസ്റ്ററിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ അപേക്ഷ, എസ്എസ്എൽസി, പ്ലസ്ടു, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഡിഗ്രി കോഴ്‌സിന് അവസാനമായി രജിസ്റ്റർ ചെയ്ത ഹാൾ ടിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം ജൂലൈ 13 ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 8289853275
റദ്ദാക്കി
കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് III എൻ.സി.എ എസ്.ടി തസ്തികയ്ക്ക് 2021 ഡിസംബർ 15-ാം തീയതിയിലെ ഗസറ്റ് വിജ്ഞാന പ്രകാരം (കാറ്റഗറി നമ്പർ 635/2021) അപേക്ഷകൾ ലഭിക്കാത്തതിനാൽ പ്രസ്തുത വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
നൈപുണ്യവികസനം നടപ്പിലാക്കുന്ന ഡി.ഡി.യു.ജി.കെ.വൈ, യുവകേരളം സൗജന്യ തൊഴിൽ പരിശീലന പദ്ധതിയിലെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ ഡ്രാഫ്റ്റ്സ്മാൻ, സിവിൽ സ്ട്രക്‌ചെർ എൻജിനീയർ എന്നീ കോഴ്‌സുകളിലേക്ക് സിവിൽ (ബി.ടെക്, ഡിപ്ലോമ, ഐ.ടി.ഐ) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. തൃശൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, എറണാകുളം എന്നീ ജില്ലകളിലുള്ളവർക്ക് അപേക്ഷിക്കാം. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അതാത് മേഖലകളിൽ നിയമനം നൽകും. തൃശൂരിൽ ആണ് പരിശീലനം. താമസവും, ഭക്ഷണവും സൗജന്യമായിരിക്കും. ഫോൺ: 9288006404, 9288006425



