
കല്ലുരുട്ടി :സെന്റ്.തോമസ് എൽ.പി.സ്കൂൾ നീലേശ്വരം,കല്ലുരുട്ടി ലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം സാഹിത്യകാരൻ, അധ്യാപകൻ, റേഡിയോ അവതാരകൻ എന്നീ മേഖലകളിൽ പ്രശസ്തിയാർജിച്ച ജയൻ മുത്തേരി നിർവഹിച്ചു.
പിടിഎ പ്രസിഡന്റ് മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രധാനധ്യാപകൻ ജോൾജിൻ ജോർജ് സ്വാഗതം പറഞ്ഞു. എം പി ടി എ പ്രസിഡന്റ് സുഹറ ജലീൽ ആശംസ അർപ്പിച്ചു. വിദ്യാരംഗം കൺവീനർ ധന്യ ഫ്രാൻസിസ് നന്ദി പറഞ്ഞു.തുടർന്ന് കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ നടത്തപെട്ടു.


