LOCAL NEWS

ബ​ഥാ​നി​യ​യി​ൽ അ​ഖ​ണ്ഡ ജ​പ​മാ​ല സ​മ​ർ​പ്പ​ണം ആ​രം​ഭി​ച്ചു

തിരുവമ്പാടി: താ​മ​ര​ശേ​രി രൂ​പ​ത​യു​ടെ ആ​ത്മീ​യ ന​വീ​ക​ര​ണ കേ​ന്ദ്ര​മാ​യ പു​ല്ലൂ​രാം​പാ​റ ധ്യാ​ന കേ​ന്ദ്ര​ത്തി​ൽ ഇ​രു​പ​ത്തി​മൂ​ന്നാ​മ​ത് അ​ഖ​ണ്ഡ ജ​പ​മാ​ല സ​മ​ർ​പ്പ​ണം ആ​രം​ഭി​ച്ചു.താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും അ​ഖ​ണ്ഡ ജ​പ​മാ​ല സ​മ​ർ​പ്പ​ണ​വും ന​ട​ത്തി. ഒ​ക്ടോ​ബ​ർ 27 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന 101 ദി​ന​ങ്ങ​ളി​ലെ ഇ​ട​മു​റി​യാ​ത്ത ജ​പ​മാ​ല പ്രാ​ർ​ത്ഥ​ന “ലോ​ക​സ​മാ​ധാ​ന​ത്തി​നും കു​ടും​ബ വി​ശു​ദ്ധീ​ക​ര​ണ​ത്തി​നും’ എ​ന്ന നി​യോ​ഗ​ത്തി​ൽ ന​ട​ത്ത​പ്പെ​ടും.

രൂ​പ​താ വി​കാ​രി ജ​ന​റ​ൽ മോ​ൺ. ഫാ. ​ഏ​ബ്ര​ഹാം വ​യ​ലി​ൽ, ചാ​ൻ​സി​ല​ർ ഫാ. ​ചെ​റി​യാ​ൻ പൊ​ങ്ങ​ൻ പാ​റ, പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ര​യി​ട​ത്തി​ൽ, കോ​ട​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ് മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​കു​ര്യാ​ക്കോ​സ് ഐ​ക്കു​ള​ബി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.23 വ​ർ​ഷം പി​ന്നി​ടു​ന്ന അ​ഖ​ണ്ഡ ജ​പ​മാ​ല​യി​ൽ ആ​യി​ര​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. അ​ഖ​ണ്ഡ ജ​പ​മാ​ല ദി​ന​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​മ്പ​സാ​ര​ത്തി​നും കൗ​ൺ​സി​ലി​ങ്ങി​നും സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്ന് ഡ​യ​റ​ക്ട​ർ ഫാ. ​ബി​നു പു​ളി​ക്ക​ൽ അ​റി​യി​ച്ചു. ഫാ. ​ബി​നു പു​ളി​ക്ക​ൽ, ഫാ. ​ജോ​സ് പൂ​വ​ണ്ണി​ക്കു​ന്നേ​ൽ, ഫാ. ​ജെ​സ്‌​വി​ൻ തു​റ​വ​യ്ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com