
നെല്ലിപ്പൊയിൽ : മഞ്ഞുവയൽ വിമല യു. പി. സ്കൂളിൽ ചാന്ദ്രദിനം മികവാർന്ന പരിപാടികളോടെ ആഘോഷിച്ചു . ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി… എന്നിവയെ കുറിച്ച് കുട്ടികളെ കൂടുതൽ ബോധ്യപ്പെടുത്താൻ ഈ പരിപാടിയിലൂടെ സാധിച്ചു. ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ നീൽ ആംസ്ട്രോങ്ങ്, എഡ്വിൻ ആൽഡ്രിൻ,മൈക്കൽകോളിൻസ് എന്നിവരുടെ വേഷമണിഞ്ഞെത്തിയ വിദ്യാർത്ഥികൾ സഞ്ചാരികളെ പരിചയപ്പെടുത്തിയത് പരിപാടിക്ക് ഏറെ ആകർഷണീയത നൽകി.
ശാസ്ത്രദിന പരിപാടികൾ സ്കൂൾ ഹെഡ്മിസ്ട്രസ് ആൻസി തോമസ് നിർവഹിച്ചു.ശാസ്ത്രാവബോധം കുട്ടികളിൽ വളർത്താനുതുകു ന്നതാണ് ഇത്തരം പരിപാടികൾ എന്ന് ഹെഡ്മിസ്ട്രസ് അഭിപ്രായപ്പെട്ടു. വിദ്യാർത്ഥി പ്രതിനിധി ഏഞ്ചൽ സന്തോഷ് ചാന്ദ്രദിന സന്ദേശം നൽകി. തുടർന്ന് ചാന്ദ്രദിന ഗാനവും, കുട്ടികൾ നിർമ്മിച്ച റോക്കറ്റുകളുടെ പ്രദർശനവും നടന്നു. കുട്ടികൾക്കായി ചാന്ദ്രദിന ക്വിസ്, റോക്കറ്റ് നിർമ്മാണ മത്സരം എന്നിവയും സംഘടിപ്പിച്ചു. ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിക്ക് ക്ലബ് കൺവീനർ സിഗ്നറ്റ് സി റ്റി അധ്യാപകരായ ജിസ് ജോർജ്, അനുപമ ജോസഫ്, സിസ്റ്റർ അൽഫോൻസാ, സ്വപ്ന ജോസഫ് എന്നവർ നേതൃത്വം നൽകി.




