
തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും പഞ്ചായത്ത് സാംസ്കാരിക സൗഹൃദ വേദിയുടെയും നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രിയും, ഇൻഡ്യൻ നാഷണൽ കോൺഗ്രസ് വർക്കിങ്ങ് കമ്മറ്റി അംഗവുമായ ഉമ്മൻചാണ്ടിയുടെ അകാല നിര്യാണത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം അനുശോചനം രേഖപ്പെടുത്തി.
നാട്ടിലെ സാധാരണക്കാരുടെ ആശ്രയകേന്ദ്രമായിരുന്നു ഉമ്മൻചാണ്ടിയെന്നും, അധികാര കസേരയിലിരിക്കുമ്പോഴും നിരാലംബരെ കൂടെ ചേർത്ത് പിടിച്ച ജനാധിപത്യ കേരള ജനനായകൻ ഉമ്മൻ ചാണ്ടി കേരള ജനതയിലൂടെ നിലനിൽക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. അനുശോചനയോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും, സാംസ്കാരിക സൗഹൃദവേദി ചെയർ പേഴ്സണുമായ മേഴ്സി പുളിക്കാട്ട് അധ്യക്ഷയായിരുന്നു. സൗഹൃദവേദി വർക്കിംഗ് ചെയർമാൻ അജു എമ്മാനുവൽ, സെക്രട്ടറി സുന്ദരൻ എ പ്രണവം, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എ.അബ്ദുറഹിമാൻ, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അപ്പു കോട്ടയിൽ, രാജു അമ്പലത്തിങ്കൽ, ഷൗക്കത്തലി കൊല്ലളത്തിൽ, എച്ച്.ഐ. സുനീർ, സി.ഡി.എസ് ചെയർപേഴ്സൺ പ്രീതി രാജീവ്, കവി സോമനാഥൻ കുട്ടത്ത്, കെ. പ്രസാദ്, കെ.പി. മോയി, കെ.ടി.സെബാസ്റ്റ്യൻ, പി.ജെ.ജൂഡ്‌സൺ, അസീസ് ആലങ്ങാടൻ എന്നിവർ അനുശോചനമറിയിച്ച് സംസാരിച്ചു.



