KODIYATHOORLOCAL NEWS

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്; ദിവ്യ ഷിബു പ്രസിഡൻ്റ്

മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ പുതിയ പ്രസിഡൻ്റായി ദിവ്യ ഷിബുവിനെ തെരഞ്ഞെടുത്തു. കഴിഞ്ഞദിവസം നടന്ന തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് പ്രതിനിധിയായ ദിവ്യ ഷിബു തെരഞ്ഞെടുക്കപ്പെട്ടത്. മുൻ പ്രസിഡൻറ് വി.ഷംലൂലത്ത് പേര് നിർദേശിക്കുകയായിരുന്നു. അബ്ദുൽ മജീദ് കൊട്ടപ്പുറത്ത് പിൻതാങ്ങി. ഇടതുപക്ഷത്ത് നിന്ന് മത്സരിക്കാൻ ആരുമില്ലാത്തതിനാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.യു ഡി എഫ് ധാരണ പ്രകാരം മുസ്ലീം ലീഗ് പ്രതിനിധി ഷംലൂലത്ത് ജൂൺ 30 ന് രാജിവെച്ചിരുന്നു.

ഇതേ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.തുടർന്ന് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ വരണാധികാരി താമരശ്ശേരി എംപ്ലോയ്മെൻ്റ് ഓഫീസർ കെ.കെ വഹീദ സത്യവാചകം ചൊല്ലിക്കൊടുത്തു.പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് ശേഷം കൊടിയത്തൂർ അങ്ങാടിയിലേക്ക് പ്രകടനവും തുടർന്ന് അനുമോദന യോഗവും നടന്നു.ഡി സി സി സെക്രട്ടറി സി.ജെ ആൻ്റണി ഉദ്ഘാടനം ചെയ്തു. കെ.പി അബ്ദുറഹിമാൻ അധ്യക്ഷനായി. ജില്ല പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ് മുക്ക്, കെ.ടി. മൻസൂർ, എം.സിറാജുദ്ധീൻ, മജീദ് പുതുക്കുടി, എം.എ അബ്ദുറഹിമാൻ, എൻ.കെ അഷ്റഫ്, ബഷീർ പുതിയോട്ടിൽ ,വി. ഷംലൂലത്ത്, സുജ ടോം, മജീദ് മൂലത്ത്, ഷംസുദ്ധീൻ ചെറുവാടി, റഫീഖ് കുറ്റിയോട്ട് എന്നിവർ സംസാരിച്ചു. യു.പി മമ്മദ് സ്വാഗതവും സി.പി അസീസ് നന്ദിയും പറഞ്ഞു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com