LOCAL NEWS

ഓൺലൈൻ പടക്ക വിൽപന തടയണം: ഫയർ വർക്സ് ഡീലേഴ്സ് അസോ.

കോഴിക്കോട് : സുരക്ഷിതത്വവും ലൈസൻസും ഇല്ലാത്ത ഓൺലൈൻ പടക്ക വിൽപന തടയണമെന്നും പടക്ക ലൈസൻസ് 5 വർഷത്തേക്കു പുതുക്കണമെന്നും ഫയർ വർക്സ് ഡീലേഴ്സ് അസോസിയേഷൻ (എഫ്ഡിഎ) താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. എഡിഎം സി.മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ബാലൻ കമ്പിനിക്കുനി പതാക ഉയർത്തി.

താലൂക്ക് പ്രസിഡന്റ്‌ ജയപ്രകാശ് പുതിയാപ്പ ആധ്യക്ഷ്യം വഹിച്ചു. എഫ്ഡിഎ സംസ്ഥാന പ്രസിഡന്റ്‌ കെ.പി.രാജീവ്‌, സെക്രട്ടറി കെ.എം.ലെനിൻ, വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ്‌ സൂര്യ ഗഫൂർ, കോർപറേഷൻ കൗൺസിലർ സി.രേഖ, എസ്ഐ വിനോദ്കുമാർ, അസോസിയേഷൻ ജില്ലാ ട്രഷറർ വി.വിപിൽ, സംസ്ഥാന കമ്മിറ്റി അംഗം വി.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. 70 വയസ്സ് പിന്നിട്ട വ്യാപാരികളെയും വ്യാപാരികളുടെ കുട്ടികളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ആദരിച്ചു. ഭാരവാഹികൾ: ജയപ്രകാശ് പുതിയാപ്പ(പ്രസി), വിവേക് നായർ, കെ.വി.ബിജു(വൈ.പ്രസി), കെ.ടി.വിനോദ്കുമാർ (സെക്ര) രാജേഷ് പൊറ്റമ്മൽ, സുജിത് കുമാർ (ജോ.സെക്ര) സജിത്ത് കുമാർ (ട്രഷ).

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com