
കൂടരഞ്ഞി:കുളിരാമുട്ടി സ്രാമ്പിയിൽ ഒഴുക്കിൽപെട്ട കാണാതായ ആളുടെ മൃതദേഹം കണ്ടെടുത്തു. തിരുവമ്പാടി സ്വദേശി വെണ്ണായപ്പിള്ളി ജോസഫ് (കൂഞ്ഞൂട്ടി -75) ആണ് മരിച്ചത്
റോഡിന് കുറുകെ തോട് ഒഴുകുന്ന ഇവിടെ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽ പെട്ടതാണെന്ന് കരുതുന്നു. സംഭവസ്ഥലത്ത് അപകടത്തിൽപ്പെട്ട നിലയിൽ ബൈക്കും ചെരുപ്പും കണ്ടതിനെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രദേശത്ത് നടത്തിയ തിരച്ചിലാണ് 500 മീറ്റർ താഴെ നിന്നും മൃദദേഹം കണ്ടെത്തിയത്.
മൃതദേഹം ഇപ്പോൾ സ്വകാര്യ ഹോസ്പിറ്റലിൽ.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിനു ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും



