News

ഡീസൽ ക്ഷാമം; മലയോരത്ത് കെ.എസ്.ആർ.ടി.സി. ട്രിപ്പ് മുടങ്ങി

  • തിരുവമ്പാടി : ഡീസൽക്ഷാമത്തെത്തുടർന്ന് മലയോരത്ത് വ്യാഴാഴ്ചയും കെ എസ് ആർ ടി സി. ട്രിപ്പ് മുടങ്ങി. കക്കാടംപൊയിൽ, ആനക്കാംപൊയിൽ സർവീസാണ് നിർത്തിവെക്കേണ്ടിവന്നത്. സ്വകാര്യ ബസുകൾ ഇല്ലാത്ത ഈ റൂട്ടിൽ യാത്രക്കാർ ഏറെ വലഞ്ഞു. ബുധനാഴ്ച കക്കാടംപൊയിൽ റൂട്ടിൽ സർവീസ് മുടങ്ങിയിരുന്നു. രാവിലെ 8.40-നും വൈകീട്ട് മൂന്നിനുമുള്ള ബസുകൾ നിലച്ചത് വിദ്യാർഥികളും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള സ്ഥിരംയാത്രക്കാരെ ഏറെ ബുദ്ധിമുട്ടിച്ചു.

പൂവാറൻതോട്, കക്കാടംപൊയിൽ, പാറത്തോട്, ആനക്കാംപൊയിൽ കരിമ്പ്, മുത്തപ്പൻപുഴ പ്രദേശങ്ങളിൽ കെ.എസ്.ആർ.ടി.സി. ബസുകൾ മാത്രമാണ് ആശ്രയം. കോഴിക്കോട് ഡിപ്പോയിൽനിന്നാണ് തിരുവമ്പാടി കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിങ് സെന്ററിലെ ബസുകൾ ഡീസൽ നിറയ്ക്കാറുള്ളത്. കോഴിക്കോട്ട് ഡീസൽക്ഷാമം ഉള്ളതിനാൽ പല ബസുകളും ഊഴം കാത്ത് കെട്ടിക്കിടക്കേണ്ട അവസ്ഥയാണ്. മലമടക്കുകളിൽ ചെങ്കുത്തായ റൂട്ടായതിനാൽ ടാങ്കിൽ പകുതിയോളം ഡീസൽ ഉണ്ടെങ്കിലേ ട്രിപ്പ് നടത്താൻ പറ്റൂ.

ഇത് പ്രശ്നം സങ്കീർണമാക്കുന്നു. ഡീസൽക്ഷാമം രൂക്ഷമായതോടെ തിരുവമ്പാടി ഓപ്പറേറ്റിങ് സെന്ററിലെ അഞ്ച് ട്രിപ്പാണ് ബുധനാഴ്ച റദ്ദാക്കിയത്. വിഷയം ലിന്റോ ജോസഫ് എം.എൽ.എ. വ്യാഴാഴ്ച രാവിലെ നിയമസഭയിൽ ഉന്നയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com