
തിരുവമ്പാടി :പാമ്പിഴഞ്ഞപ്പാറയിൽ ലോറിയിൽനിന്നുമിറക്കിയ പോത്തുകളിൽ ഒരെണ്ണം വിരണ്ടോടി. ഒട്ടേറെ ആളുകളെ പരിക്കേൽപ്പിച്ചു. ബൈക്കുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കേടുപാടുകൾ സംഭവിച്ചു.ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. കശാപ്പിനായി കൊണ്ടുവന്ന പോത്താണ്. പോത്തിൽനിന്ന് രക്ഷതേടി ഓടിയവർക്കും പരിക്കുണ്ട്. വെപ്രാളഓട്ടത്തിൽ ഇരുട്ടിൽ മതിലുകളിലും മരങ്ങളിലുമെല്ലാം ഇടിച്ചാണ് പലർക്കും പരിക്കേറ്റത്. നെല്ലാനിച്ചാൽ ഭാഗത്തേക്കാണ് പോത്ത് വിരണ്ടോടിയത്.കടമ്പോടൻ മുസ്തഫ, ചെറുകാട്ടിൽ ഹസീബ്, കാട്ടിപ്പരുത്തി ഹനീഫ, കൊട്ടേക്കാടൻ അർഷാദ്, നമ്പ്യാത്ത് ഇല്യാസ്, സലാം തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ഏതാനുംപേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.തിരുവമ്പാടി പോലീസും മുക്കം അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. രാത്രിവൈകിയും പോത്തിനെ പിടിച്ചുകെട്ടാൻ സാധിച്ചില്ല. ജനവാസകേന്ദ്രങ്ങളിൽനിന്നും നാട്ടുകാർ പടക്കംപൊട്ടിച്ചാണ് തുരത്തിയത്. നെല്ലാനിച്ചാലിലെ പന്നിഫാം പരിസരത്താണ് ഏറ്റവുമൊടുവിൽ കണ്ടത്



