
ചെമ്പുകടവ് : ചെമ്പുകടവ് അങ്ങാടിയിലെ കച്ചവടക്കാരനും ബിജെപി ചെമ്പുകടവ് ബൂത്ത് കമ്മറ്റിയംഗവും അക്ഷയശ്രീ സംഘാംഗവും ആയിരുന്ന ആലക്കൽ വേണുഗോപാലിന്റെ നിര്യാണത്തിൽ ബി.ജെ.പി ബൂത്ത് കമ്മറ്റിയുടെയും അക്ഷയശ്രീ ചെമ്പുകടവ് ശാഖയുടെയും ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
കഴിഞ്ഞ ദിവസം ഹൃദയാഘാതത്താൽ നിര്യാതനായ വേണുഗോപാലിന്റെ വേർപാട് പ്രദേശത്തിനും സംഘടനക്കും ഒരു തീരാനഷ്ടമാണ്. ഊർജ്ജസ്വലനായ പ്രവർത്തകനും സമൂഹത്തിൽ സൗമ്യതയുടെയും നല്ല പെരുമാറ്റത്തിന്റെയും ഉടമയുമായിരുന്നു അദ്ദേഹമെന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സഹകാർ ഭാരതിയംഗം എ.കെ.ഷൈജു അക്കരോൽ പറഞ്ഞു.
ചെമ്പുകടവ് പാർട്ടി ബൂത്ത് കമ്മറ്റി ഓഫീസിൽ നടന്ന അനുസ്മരണ യോഗത്തിൽ ബൂത്ത് കമ്മറ്റി പ്രസിഡണ്ട് ഗോപാലൻ പി എ അദ്ധ്യക്ഷത വഹിച്ചു. ബൂത്ത് കമ്മറ്റി ജനറൽ സെക്രട്ടറി രവി പടിഞ്ഞാറ്റിൻകര സ്വാഗതവും സതീഷ് വെണ്ടേക്കുംചാൽ നന്ദിയും പറഞ്ഞ പരിപാടിയിൽ അക്ഷയശ്രീ സംഘം പ്രസിഡണ്ട് സജി കെ ജി, രാജൻ ചോലയിൽ, സതീഷ് മേലെപ്പുറത്ത് തുടങ്ങിയവർ അനുശോചനം അർപ്പിച്ച് സംസാരിച്ചു.



