KOODARANCHILOCAL NEWS

ഹൈബ്രിഡ് പച്ചക്കറി തൈകൾ വിതരണം ചെയ്തു

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പച്ചക്കറി തൈകൾ വിതരണം ചെയ്തു. കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് വിതരണോദ്ഘാടനം നിർവഹിച്ചു. 2023-24 വർഷത്തെ പച്ചക്കറി വികസന പദ്ധതി പ്രകാരം പത്ത് സെന്റിൽ കൂടുതൽ സ്ഥലത്ത് ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്‌ളവർ എന്നീ ഇനങ്ങളിലുള്ള ഹൈബ്രിഡ് പച്ചക്കറി തൈകളാണ് വിതരണം ചെയ്തത്. സ്ഥിരം സമിതി ചെയർപേഴ്‌സൺ റോസ്ലി ജോസ്, വാർഡ് മെമ്പർമാരായ ജോണി വാളിപ്ലാക്കൽ, സുരേഷ്ബാബു മൂട്ടോളി, സീന ബിജു, കൃഷിഭവൻ ഉദ്യോഗസ്ഥർ കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com