LOCAL NEWS
ചുരത്തിലെ ഒമ്പതാം വളവിൽ റോഡിലേക്ക് വമ്പൻ പാറക്കല്ല് അടർന്നുവീണു, വാഹനങ്ങൾ ഇല്ലാത്തത് അപകടം ഒഴിവായി

താമരശേരി: താമരശേരി ചുരത്തിൽ വലിയ പാറക്കല്ല് അടർന്നുവീണു.വൻ അപകടം ഒഴിവായി. ചുരം ഒമ്പതാം വളവിന് താഴെ തകരപ്പാടിക്ക് സമീപമാണ് ഇന്ന് വൈകുന്നേരം പാറക്കല്ല് അടർന്ന് റോഡിൽ പതിച്ചത്. പാറ വീണ സമയത്ത് വാഹനങ്ങൾ ചുരം പാതയിലെ റോഡിലില്ലാതിരുന്നതാണ് വൻ അപകടമാണ് ഒഴിവാക്കിയത്. മാസങ്ങള്ക്ക് മുമ്പ് ഇതുപോലെ പാറക്കല്ല് വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചിരുന്നു.
ദേശീയപാതയുടെ അരികിലായി പാറകല്ല് വീണതോടെ ഗതാഗത തടസവും ഉണ്ടായി. ചുരം സംരക്ഷണ സമിതി പ്രവർത്തകരും, പൊലീസും, വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അഗ്നി സുരക്ഷാ സേനാംഗങ്ങൾ എത്തി രാത്രി ഏഴ് മണിയ്ക്ക് ശേഷം പാറക്കല്ല് റോഡിൽ നിന്നും നീക്കം ചെയ്തു.



