Uncategorized

ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്നയാൾ മരിച്ചു

മുക്കം:എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലെ മുക്കം അത്താണി പെട്രോൾ പമ്പിന് സമീപം സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു. മുക്കം കറുത്തപറമ്പ് കാരാട്ട് ചാലിൽ മുഹമ്മദലി (65) ആണ് മരിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.കഴിഞ്ഞ മാസം പത്തിന് വൈകിട്ട് ആയിരുന്നു അപകടം. ഇന്ന് പുലർച്ചെയാണ് മരിച്ചത്. മുക്കം ലംഡ സ്റ്റീലിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മരിച്ച മുഹമ്മദലി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com