
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ നടന്ന അറുപത്തി അഞ്ചാമത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ 250 പോയിന്റ് നേടി മുക്കം ഉപജില്ല ചാമ്പ്യൻ മാരായി. 188 പോയിന്റ് കരസ്ഥമാക്കി പേരാമ്പ്ര രണ്ടാം സ്ഥാനം കരസ്ഥമാക്കി.
സമാപന ചടങ്ങ് കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ വിജയികൾക്കുള്ള ട്രോഫി സമ്മാനിച്ചു ഉത്ഘാടനം ചെയ്തു കോഴിക്കോട് ഡി ഇ ഒ ഷാദിയ ബാനു പി അധ്യക്ഷത വഹിച്ചു റൂറൽ എ ഇ ഒ ഗീത, മുക്കം എ ഇ ഒ ദീപ്തി, സ്പോർട്സ് കോഓർഡിനേറ്റർ ഡോ ഷിംജിത്ത്എം , മീഡിയ പബ്ലിസിറ്റി കൺവീനർ ആർ കെ ഷാഫി, സ്പോർട്സ് കൗൺസിൽ മെമ്പർ പി ടി അഗസ്റ്റിൻ,എന്നിവർ ആശംസകൾ അർപ്പിച്ചു .സ്വീകരണ കമ്മിറ്റി കൺവീനർ എ കെ മുഹമ്മദ് അഷ്‌റഫ് സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി ടി എം സുബൈർ നന്ദിയും പറഞ്ഞു



